തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് അറ്റാഷെ താമസിച്ചിരുന്ന പാറ്റൂരിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയുടെ ഫ്ലാറ്റിൽ എത്തിയിരുന്നോ എന്നറിയാനാണ് പരിശോധന. സന്ദർശക രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. എന്നാൽ അറ്റാഷെ താമസിച്ചിരുന്ന ഫ്ലാറ്റിന് ഉള്ളിൽ കയറി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടില്ല.
നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ അറ്റാഷെ യുഎഇക്ക് കടന്നിരുന്നു. അറ്റാഷെയുടെ പേരിലായിരുന്നു ബാഗ് എത്തിയത്. അത് തുറന്ന് പരിശോധിക്കുന്നതിൽ കടുത്ത എതിര്‍പ്പും സമ്മർദ്ദവും അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. നിര്‍ണായക വിവരങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി അറ്റാഷെയിൽ നിന്ന് അറിയാനുണ്ടെന്നിരിക്കയാണ് അറ്റാഷെ രാജ്യം വിട്ടത് .
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…