കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നസുരേഷിനെയും , നാലാം പ്രതി സന്ദീപ് നായരെയും കസ്റ്റഡിയിൽ കിട്ടാൻ കസ്റ്റംസ് എന്‍ ഐ എ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇരുവരും ഇപ്പോള്‍ എന്‍ ഐ എ കസ്റ്റഡിയിലാണ്. നേരത്തേ കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ പുറത്തുവിട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത് .
അതേസമയം കേസിലെ പ്രതി സരിത്തിനെ തിരുവനന്തപുരത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് എന്‍ ഐ എ സൂചന നൽകുന്നു. സ്വര്‍ണം കൈമാറിയ ഇടങ്ങളും വ്യാജരേഖകള്‍ നിര്‍മ്മിച്ച സ്ഥലങ്ങളും ഈ തെളിവെടുപ്പില്‍ വ്യക്തമായിരുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ വ്യാജരേഖകള്‍ ഉണ്ടാക്കിയതെന്ന് എന്‍ ഐ എ പരിശോധിക്കും.
അതിനിടെ , ഗണ്‍മാന്‍ ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും . ഇയാള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് വിലയിരുത്തൽ .
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…