കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷ്, സെയ്തലവി, സംജു എന്നിവരുടെ ജാമ്യാപേക്ഷയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി നാളെ വിധി പറയും. സംജു ,സെയ്തലവി എന്നിവർ ഇന്നാണ് ജാമ്യാപേക്ഷയുമായി സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ സിജെഎം കോടതിയിൽ എത്തിയത്. തുടർന്ന് ജാമ്യഹർജികൾ ഒരുമിച്ച് വിധി പറയാൻ കോടതി മാറ്റുകയായിരുന്നു.
പ്രതികൾ നിയമ വിരുദ്ധമായി വ്യവസായിക അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് നടത്തിയതെന്ന് ഹർജികളെ എതിർത്ത് കൊണ്ട് കസ്റ്റംസ് വാദിച്ചു. എല്ലാവരും ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്തേക്ക് അയച്ച ശേഷം സ്വർണം കൊണ്ടുവരികയായിരുന്നു. രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് ഇതിന് പിന്നിൽ. വിദേശത്തുള്ള പ്രതികൾ കുടി പിടിയിലാകുന്നത് വരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് വാദിച്ചു.
ഇതിനിടെ ലൈഫ് മിഷൻ പദ്ധതി വഴിയുള്ള നിർമ്മാണ കരാർ ലഭിക്കാൻ സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തി കരാറുകാരൻ സന്തോഷ് ഈപ്പൻ രംഗത്തെത്തി. ദുബായ് കോണ്‍സുലേറ്റ് വടക്കാഞ്ചേരിയിൽ ഏറ്റെടുത്ത ഫ്ലാറ്റ് നിർമ്മാണത്തിൻ്റെ കരാർ ലഭിച്ചത് സ്വപ്നയും സന്ദീപും വഴിയാണെന്നും യൂണിടെക് ബിൽഡേഴ്സ് എം ഡി സന്തോഷ് ഈപ്പൻ പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…