Kerala

ശബരിമല മണ്ഡലകാലം: ഇതുവരെ ദർശനം നടത്തിയത് 10.35 ലക്ഷം തീർഥാടകർ: വരുമാനം 78.92 കോടി

പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തിലും മണ്ഡലകാലത്ത് ഇതുവരെ ശബരിമലയിൽ ദർശനം നടത്തിയത് 10.35 ലക്ഷം തീർഥാടകർ. ഈ സാഹചര്യത്തിലും 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ വ്യക്തമാക്കി.

എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന 2019 ല്‍ 156 കോടി രൂപ ലഭിച്ച സ്ഥാനത്താണിതെന്നുള്ളതും അത്ഭുതമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരുന്ന 2020ൽ മണ്ഡലകാലത്ത് 8.39 കോടി രൂപയാണ് വരുമാനം ലഭിച്ചത്.

അതേസമയം ഇത്തവണ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ കാരണം കൂടുതൽ തീർഥാടകർ എത്തിയത് വരുമാനം വർധിക്കാൻ കാരണമായി. അരവണ വിൽപ്പനയിലൂടെ 31.25 കോടി, കാണിക്ക ഇനത്തിൽ 29.30 കോടി, അപ്പം വിൽപ്പനയിലൂടെ 3.52 കോടി രൂപയും ലഭിച്ചു. കാണിക്കയായി ലഭിച്ച പണം ഭണ്ഡാരത്തില്‍ എണ്ണാനുണ്ടെന്നും അതു കൂടി തീരുമ്പോൾ വരുമാനം അൽപംകൂടി ഉയരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago