Death
മലപ്പുറം: മലപ്പുറം കാടാമ്പുയിൽ വളര്‍ത്തുപൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന്‍ മരിച്ചു. കാടാമ്പുഴ മാറാക്കരക്കടുത്ത് കുട്ടാടുമ്മലാണ് സംഭവം. മലയില്‍ വീട്ടില്‍ പാരമ്പര്യ വൈദ്യനായ ഉമറുല്‍ ഫാറൂഖിന്‍റെയും ഖമറുന്നീസയുടെയും മകൻ അഫ്നാസാണ് വളര്‍ത്തു പൂച്ചയുടെ ചങ്ങല കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചത്.
അടുക്കള ഭാഗത്ത് വാതിലിനോട് ചേര്‍ന്ന് തൂക്കിയിട്ടിരുന്ന പൂച്ചയുടെ ചങ്ങല കുട്ടി കളിക്കാനെടുക്കുകയായിരുന്നു. ചങ്ങലയുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
എന്നാൽ വീട്ടില്‍ ആള്‍ ഉണ്ടായിരുന്നെങ്കിലും ശ്രദ്ദയില്‍ പെട്ടിരുന്നില്ല. പിന്നീട് മാതാവാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടിലുള്ളവരും ഓടിക്കൂടിയ നാട്ടുകാരും കുട്ടിയെ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണം സംഭവിച്ച വീട്ടില്‍ കാടാമ്പുഴ പൊലീസെത്തി പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയിതു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡ്ക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോട്ടം നടപടികള്‍ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…