ചെന്നൈ: . 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ ഒളിവില്‍ പോയ തമിഴ്നാട് മുൻ ഗതാഗത മന്ത്രിയെ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഗതാഗത മന്ത്രി എംആര്‍ വിജയഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സിബി-സിഐഡി സംഘമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. അണ്ണാ ഡിഎംകെ നേതാവാണ് എംആര്‍ വിജയഭാസ്കര്‍.
കഴിഞ്ഞയാഴ്ച വിജയഭാസ്കറിന്റെ വീടുകൾ ഉൾപ്പെടെ എട്ടിടങ്ങളിൽ സി.ബി.സി.ഐ.ഡി. പരിശോധന നടത്തിയിരുന്നു . ദിണ്ടിഗൽ,നാമക്കൽ,സേലം എന്നിവിടങ്ങളിലെ പരിശോധനയിൽ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തു.കരൂരിന് സമീപം വാഗലിലെ പ്രകാശിന്റെ 100 കോടിരൂപ വില മതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് കേസ്. പ്രകാശിന്റെ പരാതിയിലെടുത്ത കേസ് വിശദഅന്വേഷണത്തിനായി സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയിരുന്നു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…