ഉരുൾപ്പൊട്ടൽ ദുരന്തമുഖത്ത് നിന്നുള്ള ദൃശ്യം
കൽപറ്റ : വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സംസ്ഥാന സർക്കാർ. ഒരേ പ്ലാൻ പ്രകാരമുള്ള വീടുകളാകും നിർമ്മിക്കുക. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണന മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക.
ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന തരത്തിലാകും വീടുകൾ ഉയരുക.
വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. അതേസമയം ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ 2 നാണ് സ്കൂൾ പ്രവേശനോത്സവം നടക്കുക .
ദുരന്തത്തിൽ 145 വീടുകളാണ് പൂർണമായും തകർന്നത്. 240 വീടുകൾ വാസയോഗ്യമല്ലാതായി. 170 വീടുകൾ ഭാഗികമായി തകർന്നു. 40 ഹെക്ടർ കൃഷിയിടം കൃഷിക്കനുയോജ്യമല്ലാതായി
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…