Friday, November 13, 2026

വയനാട് ഉരുൾപ്പൊട്ടൽ !ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും; വീടുകൾ ഉയരുന്നത് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ

കൽപറ്റ : വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സംസ്ഥാന സർക്കാർ. ഒരേ പ്ലാൻ പ്രകാരമുള്ള വീടുകളാകും നിർമ്മിക്കുക. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരി​ഗണന മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരി​ഗണിക്കും. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക.
ഇന്ന് ചേർന്ന സർവകക്ഷിയോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന തരത്തിലാകും വീടുകൾ ഉയരുക.

വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. അതേസമയം ദുരന്തബാധിത മേഖലയിൽ സെപ്റ്റംബർ 2 നാണ് സ്കൂൾ പ്രവേശനോത്സവം നടക്കുക .

ദുരന്തത്തിൽ 145 വീടുകളാണ് പൂർണമായും തകർന്നത്. 240 വീടുകൾ വാസയോ​ഗ്യമല്ലാതായി. 170 വീടുകൾ ഭാ​ഗികമായി തകർന്നു. 40 ഹെക്ടർ കൃഷിയിടം കൃഷിക്കനുയോജ്യമല്ലാതായി

Related Articles

Latest Articles