തിരുവനന്തപുരം : 108ന്റെ സേവനം ഇനി സംസ്ഥാനത്തുടനീളം ലഭ്യമാകും. അപകട മരണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അടിയന്തര സേവനത്തിനായി നിലവില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രമാണ് 108 പ്രവര്‍ത്തിക്കുന്നത്.രണ്ട് ജില്ലകളിലായി 50 ആംബുലന്‍സുകളാണുള്ളത്.
പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. സര്‍ക്കാരിന്റെ ട്രോമ കെയറിന്റെ ഭാഗമായി സമഗ്ര ആംബുലന്‍സ് പദ്ധതി പ്രകാരം ബേസിക് ലൈഫ് സപ്പോര്‍ട്ട് കാറ്റഗറിയിലുള്‍പ്പെട്ട 315 ആംബുലന്‍സുകളാണ് മറ്റ് 12 ജില്ലകളിലായി നിരത്തിലിറങ്ങുന്നത്. ഇതില്‍ 120 എണ്ണം തലസ്ഥാനത്ത് എത്തിയതായാണ് വിവരം.
റോഡ് സേഫ്റ്റി അതോറിട്ടിയുടെ സര്‍വേപ്രകാരം അപകടങ്ങളുടെ നിരക്കനുസരിച്ചാവും ഓരോ ജില്ലയിലും 108 ആംബുലന്‍സ് സര്‍വീസ് നടത്തുക. 108ന്റെ ചുമതല നേരത്തേ സര്‍ക്കാരിനായിരുന്നെങ്കിലും, വിപുലീകരിച്ച പദ്ധതിയുടെ നിര്‍വഹണ ചുമതല തെലങ്കാനയിലെ ജി.വി.കെ എമര്‍ജന്‍സി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ്. കമ്പനിയുടെ ചിലവിലാണ് വാഹനങ്ങള്‍ വാങ്ങിയത്. വാടകയും മറ്റ് ആനുകൂല്യങ്ങളുമായി അഞ്ച് വര്‍ഷത്തേക്ക് 517 കോടിയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കരാര്‍ ഓരോ വര്‍ഷവും പുതുക്കി നല്‍കും. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള ഏകീകൃത കോള്‍ സെന്റര്‍ വഴിയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
108ല്‍ വിളിച്ചാല്‍ രാത്രിയും പകലുമില്ലാതെ ജി.പി.എസ്. സംവിധാനമുള്ള ആംബുലന്‍സുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ പറന്നെത്തും. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ഡ്രൈവറെ കൂടാതെ പ്രത്യേക പരിശീലനം നേടിയ എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നിഷ്യന്‍മാരുമുണ്ടാകും. 24 മണിക്കൂര്‍ സേവനത്തിന് രണ്ട് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ആംബുലന്‍സില്‍ നാല് ജീവനക്കാര്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബര്‍ പകുതിയോടെ എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറങ്ങും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നിരീക്ഷണത്തിലാവും കമ്പനിയുടെ പ്രവര്‍ത്തനം. വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…