Categories: Kerala

വിളിച്ചാൽ ഇനി വിളിപ്പുറത്ത്; സംസ്ഥാനത്ത് 24 മണിക്കൂറും ഇനി 108 ന്റെ സേവനം

തിരുവനന്തപുരം : 108ന്റെ സേവനം ഇനി സംസ്ഥാനത്തുടനീളം ലഭ്യമാകും. അപകട മരണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അടിയന്തര സേവനത്തിനായി നിലവില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രമാണ് 108 പ്രവര്‍ത്തിക്കുന്നത്.രണ്ട് ജില്ലകളിലായി 50 ആംബുലന്‍സുകളാണുള്ളത്.

പദ്ധതി മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. സര്‍ക്കാരിന്റെ ട്രോമ കെയറിന്റെ ഭാഗമായി സമഗ്ര ആംബുലന്‍സ് പദ്ധതി പ്രകാരം ബേസിക് ലൈഫ് സപ്പോര്‍ട്ട് കാറ്റഗറിയിലുള്‍പ്പെട്ട 315 ആംബുലന്‍സുകളാണ് മറ്റ് 12 ജില്ലകളിലായി നിരത്തിലിറങ്ങുന്നത്. ഇതില്‍ 120 എണ്ണം തലസ്ഥാനത്ത് എത്തിയതായാണ് വിവരം.

റോഡ് സേഫ്റ്റി അതോറിട്ടിയുടെ ‌സര്‍വേപ്രകാരം അപകടങ്ങളുടെ നിരക്കനുസരിച്ചാവും ഓരോ ജില്ലയിലും 108 ആംബുലന്‍സ് സര്‍വീസ് നടത്തുക. 108ന്റെ ചുമതല നേരത്തേ സര്‍ക്കാരിനായിരുന്നെങ്കിലും, വിപുലീകരിച്ച പദ്ധതിയുടെ നിര്‍വഹണ ചുമതല തെലങ്കാനയിലെ ജി.വി.കെ എമര്‍ജന്‍സി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനാണ്. കമ്പനിയുടെ ചിലവിലാണ് വാഹനങ്ങള്‍ വാങ്ങിയത്. വാടകയും മറ്റ് ആനുകൂല്യങ്ങളുമായി അഞ്ച് വര്‍ഷത്തേക്ക് 517 കോടിയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. കരാര്‍ ഓരോ വര്‍ഷവും പുതുക്കി നല്‍കും. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള ഏകീകൃത കോള്‍ സെന്റര്‍ വഴിയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

108ല്‍ വിളിച്ചാല്‍ രാത്രിയും പകലുമില്ലാതെ ജി.പി.എസ്. സംവിധാനമുള്ള ആംബുലന്‍സുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ പറന്നെത്തും. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ഡ്രൈവറെ കൂടാതെ പ്രത്യേക പരിശീലനം നേടിയ എമര്‍ജന്‍സി മെഡിസിന്‍ ടെക്‌നിഷ്യന്‍മാരുമുണ്ടാകും. 24 മണിക്കൂര്‍ സേവനത്തിന് രണ്ട് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ആംബുലന്‍സില്‍ നാല് ജീവനക്കാര്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ പകുതിയോടെ എല്ലാ 108 ആംബുലന്‍സുകളും നിരത്തിലിറങ്ങും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നിരീക്ഷണത്തിലാവും കമ്പനിയുടെ പ്രവര്‍ത്തനം. വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാവും.

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

6 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

7 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

8 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

9 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

9 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

22 hours ago