India

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി അമിതവേഗത്തില്‍ പാഞ്ഞ കാറിന്റെ റൂഫ് റെയിലില്‍ തൂങ്ങിക്കിടന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രതികളെ പിടികൂടി. കോവില്‍പാളയം സ്റ്റേഷനിലെ എം. വേല്‍മുരുകന്‍ (38) ആണ് ഈ സാഹസിക ദൗത്യത്തിലൂടെ ഹീറോയായത്.

കര്‍ണാടകയില്‍ നിന്ന് വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ 5.45-ഓടെ വിളാങ്കുറിച്ചിക്കും കാളപ്പട്ടിക്കും ഇടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി. വിഘ്‌നേഷും വേല്‍മുരുകനും ചേര്‍ന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. ബംഗളൂരുവില്‍ നിന്നുമെത്തിയ കര്‍ണാടക രജിസ്‌ട്രേഷന്‍ കാര്‍ തടഞ്ഞുനിര്‍ത്തി പിന്‍സീറ്റിലെ സാധനങ്ങള്‍ പരിശോധിക്കാന്‍ ശ്രമിക്കവേ, കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം ഉദ്യോഗസ്ഥരെ തള്ളിമാറ്റി ഡോറുകള്‍ അടച്ച് വേഗത്തില്‍ വണ്ടി മുന്നോട്ടെടുത്തു. പെട്ടെന്ന് കാറിന്റെ വേഗത കൂട്ടിയപ്പോള്‍ വേല്‍മുരുകന്റെ കൈ ഡോര്‍ ഹാന്‍ഡിലില്‍ കുടുങ്ങി. തുടര്‍ന്ന് സ്വയം രക്ഷയ്ക്കായി കാറിന്റെ റൂഫ് റെയിലില്‍ പിടിച്ച് മുകളിലേക്ക് കയറിക്കിടക്കുകയായിരുന്നുവെന്ന് വേല്‍മുരുകന്‍ പറഞ്ഞു.

പൊലീസുകാരന്‍ കാറിന് മുകളിലുണ്ടെന്ന കാര്യം വകവെക്കാതെ മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയിലാണ് പ്രതികള്‍ വണ്ടിയോടിച്ചത്. സംഭവം നടക്കുമ്പോള്‍ എസ്.ഐയും സംഘവും മറ്റൊരു കാറില്‍ പ്രതികളെ പിന്തുടരുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് നിലമ്പൂര്‍, കരുമത്തമ്പട്ടി പൊലീസും പ്രദേശത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരും നാട്ടുകാരും ചേസില്‍ പങ്കാളികളായി. എതിര്‍വശത്ത് നിന്ന് അവിനാശി പൊലീസും എത്തിയതോടെ തിരുപ്പൂര്‍ ജില്ലാ അതിര്‍ത്തിയായ തെക്കലൂരില്‍ വെച്ച് പൊലീസും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ വളഞ്ഞു. വണ്ടി നിര്‍ത്തിയ ഉടന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശികളായ ബാബു ധാര, രാജേഷ് കുമാര്‍, സുരേഷ് എന്നിവരെ അവിനാശി പൊലീസ് സാഹസികമായി പിടികൂടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളില്‍ രണ്ടുപേരുടെ കൈകള്‍ക്ക് ഒടിവ് പറ്റിയിട്ടുണ്ട്. കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച 170 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Sooryasurendran

Share
Published by
Sooryasurendran

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

4 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

4 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

5 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

14 hours ago