India

മദ്രസയിൽ 11 വയസുകാരന് ക്രൂര മർദ്ദനം; മൂന്ന് ദിവസം ചങ്ങലയിൽ പൂട്ടിയിട്ടു; ഒളിവിൽപോയമദ്രസ അദ്ധ്യാപകൻ മൗലവി ബഷാരത്തിനായി തിരച്ചിൽ പുരോഗമിക്കുന്നു

രജൗരി: മദ്രസയിൽ 11 വയസുകാരന് ക്രൂര മർദ്ദനം. ജമ്മു കശ്മീരിലെ രജൗരിയിലെ മദ്രസയിലാണ് കൊടും ക്രൂരത നടന്നത്. പ്രതിയായ മൗലവി ബഷാരത്ത് ഒളിവിലാണ്. ക്രൂര മർദ്ദനത്തിന് ശേഷം കുട്ടിയെ ചങ്ങലകൊണ്ട് ബന്ധിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ കുട്ടി ഒരുവിധം മദ്രസയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു . കൈകൾ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നത് കണ്ട ഗ്രാമവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.

രജൗരിയിലെ ആൻഡ്രൂത്ത് ഗ്രാമവാസിയായ കുട്ടി പുള്ളിയൻ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മദ്രസയിൽ ആറാം ക്ലാസിൽ പഠിക്കുകയാണ് . വെള്ളിയാഴ്ചയാണ് മൗലവി ബഷാരത്ത് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത് . പിന്നാലെ കുട്ടി മദ്രസയിൽ നിന്ന് ഓടിപ്പോകാതിരിക്കാൻ മൗലവി ചങ്ങലകൊണ്ട് ബന്ധിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, ഞായറാഴ്ച മൗലവി നമസ്‌കാരത്തിന് തയ്യാറെടുക്കുന്ന തക്കം നോക്കി കുട്ടി മദ്രസയിൽ നിന്ന് രക്ഷപെടുകയായിരുന്നു.

മൗലവിയുടെ പിടിയിൽ നിന്ന് പുറത്തെത്തിയെങ്കിലും കെട്ടിയ ചങ്ങല കുട്ടിയെ അഴിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഗ്രാമവാസികൾ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത് . മൗലവിയുടെ മർദ്ദനത്തിൽ മടുത്ത താൻ നേരത്തെയും സ്വന്തം ഗ്രാമത്തിലേക്ക് ഓടിപ്പോയിരുന്നതായും ഇരയായ കുട്ടി പറഞ്ഞു. എന്നാൽ പിന്നീട് വീട്ടുകാർ മദ്രസയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ഗ്രാമവാസികൾ വിവരമറിയിച്ച് പോലീസ് എത്തുന്നതിന് മുമ്പ് പ്രതി മൗലവി ബഷാരത്ത് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. കുട്ടിയെ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിച്ചിരിക്കുകയാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ലീഗൽ ഓഫീസർ ശിവാംഗി കാന്ത് ശർമ്മ പറഞ്ഞു.

anaswara baburaj

Recent Posts

‘എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ’ ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

'എക്സിറ്റ് പോൾ ചാനൽസംവാദങ്ങളിലേക്ക് ഞങ്ങളില്ലേ' ! കോണ്‍ഗ്രസ് പരാജയം മണത്തോ? | exit poll

17 mins ago

അവസാന ഘട്ട പോളിംഗ് പുരോഗമിക്കുന്നു; കാത്തിരിപ്പിന്റെ നെഞ്ചിടിപ്പ് കൂട്ടാൻ ഇന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും; എക്സിറ്റ് പോൾ വിശകലനങ്ങളുടെ തത്സമയ സംപ്രേക്ഷണം ഒരുക്കി തത്വമയി

തിരുവനന്തപുരം: അവസാന ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയാകുന്നതോടെ ഇന്ന് വൈകുന്നേരം എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. രാഷ്ട്രീയപ്പാർട്ടികളും നിരീക്ഷകരും സാധാരണ വോട്ടർമാരും…

24 mins ago

കണ്ണൂർ സ്വർണ്ണക്കടത്ത്: എയർ ഹോസ്റ്റസുമാരുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിച്ചു കടത്തിയത് 30 കിലോ സ്വർണ്ണം! പ്രതികളായ സുഹൈലിനെയും സുറാബിയെയും കുടുക്കിയത് മറ്റൊരു എയർഹോസ്റ്റസ് നൽകിയ രഹസ്യ വിവരം; അന്വേഷണം കൂടുതൽ വിമാനത്താവളങ്ങളിലേക്ക്

കണ്ണൂർ: എയർ ഹോസ്റ്റസുമാരെ ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡി ആർ ഐ. തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്കാണ്…

33 mins ago

ജൂൺ നാലിന് മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറും’! ഗോരഖ്പൂരിൽ വോട്ട് രേഖപ്പെടുത്തി യോഗി ആദിത്യനാഥ്; ദൃശ്യങ്ങൾ കാണാം

ലക്‌നൗ: മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ…

46 mins ago

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

ദസോൾട്ട് റഫാൽ vs ചെങ്ഡു J-20 ! ആരാണ് മികച്ചത് ? |CHINA J20|

2 hours ago

‘കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെയാണ് കോൺഗ്രസിന്റെ പെരുമാറ്റം’; എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് കോൺഗ്രസിനെ പരിഹസിച്ച് ജെ പി നദ്ദ

ദില്ലി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ രംഗത്ത്.…

2 hours ago