General

112 -ാം വയസിലും പുരുഷന് സന്താനോൽപാദനം നടത്താൻ ശേഷിയുണ്ട് !! 13 വയസുകാരിയെ വിവാഹം കഴിക്കുന്നതിൽ തെറ്റൊന്നുമില്ല ! പാക് സന്ദർശനത്തിനിടെ വിവാദ പ്രസ്താവനകൾ തുടർന്ന് സാക്കിർ നായിക്ക്

പാകിസ്ഥാൻ സന്ദർശനത്തിനിടെ വിവാദ പ്രസ്താവനകൾ തുടർന്ന് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്ക്. 112 വയസുള്ള ഒരു പുരുഷൻ 13 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം പറയവെയായിരുന്നു സാക്കിർ നായിക്കിന്റെ പുതിയ വിവാദ പരാമർശം.

112 വയസ്സുള്ള പുരുഷൻ 13 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത് എങ്ങനെ സാധ്യമാകുമെന്നൊരാൾ ചോദിക്കുമ്പോൾ പുരുഷന്മാർക്ക് 112 വയസ്സിലും സന്താനോൽപാദനം നടത്താനുള്ള കഴിവുണ്ടെന്നായിരുന്നു സാക്കിർ നായിക്കിന്റെ മറുപടി.

“സ്ത്രീയ്ക്ക് പ്രായപൂർത്തിയാകുമ്പോൾ, അവൾക്ക് വിവാഹം കഴിക്കാം. അതാണ് ഇസ്ലാം. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം, പ്രായപൂർത്തിയായ നിമിഷം മുതൽ മരിക്കുന്നതുവരെ, അയാൾക്ക് ആരെ വേണമെങ്കിലും വിവാഹം കഴിക്കാം, അത് അവൻ്റെ ഇഷ്ടമാണ്. ഞങ്ങളെ ആരെ എതിർക്കാൻ? 112 വയസ്സിൽ പോലും ഒരു പുരുഷന് പിതാവാകാൻ കഴിയുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.” നായിക് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്. വ്യാപക വിമർശനമാണ് സാക്കിർ നായിക്കിനെതിരെ ഉയരുന്നത്.

ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളിയും വിവാദ ഇസ്ലാമത പ്രഭാഷകനുമായ സാക്കിർ നായിക്കിനും മകൻ ഫാരിഖ് നായിക്കിനെയും പാകിസ്ഥാനിൽ ഇസ്ലാമിക മതപ്രഭാഷണം നടത്താനാണ് പാക് സർക്കാർ ക്ഷണിച്ചുവരുത്തിയത്. പാകിസ്ഥാനിലുടനീളം സഞ്ചരിക്കാൻ സാക്കിർ നായിക്കിന് പൂർണ്ണ സുരക്ഷയും നൽകിയിട്ടുണ്ട്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാക്കിർ നായിക്ക് മതപ്രഭാഷണം നടത്തും. ഒരു മാസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് സാക്കിർ നായിക്ക് പാകിസ്ഥാനിൽ എത്തിയതെന്ന് റിപോർട്ടുകൾ പറയുന്നു. ഒക്ടോബർ 28 വരെ ഇയാൾ പാകിസ്ഥാനിൽ തുടരും.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിനും വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതിനും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. 2016ൽ ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ഇയാൾ മലേഷ്യയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇസ്ളാമിക് റിസർച്ച് ഫൗണ്ടേഷന്റെ തലവനായിരുന്ന സക്കീർ നായിക്ക്, 2006 ലാണ് പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന പീസ് ടിവി തുടങ്ങിയത്. യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാക്കിറിന്റെ പ്രഭാഷണങ്ങളെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങൾ പീസ് ടിവിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2016ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സ്‌ഫോടനത്തിന് പിന്നാലെയാണ് സാക്കീർ നായിക്ക് ശ്രദ്ധിക്കപ്പെട്ടത്. സാക്കീറിന്റെ വീഡിയോ കണ്ടാണ് സ്ഫോടനം നടത്തിയതെന്ന് അക്രമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഇന്ത്യ വിട്ടത്. മഹാതിർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മുൻ മലേഷ്യൻ സർക്കാർ ഇയാൾക്ക് മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുമതി നൽകിയിരുന്നു. പല തവണ ഇയാളെ കൈമാറാൻ ഇന്ത്യ അഭ്യർത്ഥിച്ചെങ്കിലും മലേഷ്യ ഇതുവരെ അതിന് തയ്യാറായിട്ടില്ല. എന്നാൽ, കഴിഞ്ഞ മാസം ആദ്യം നിലവിലെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ദില്ലി സന്ദർശിച്ചപ്പോൾ സാക്കിർ നായിക്കിനെതിരെ തെളിവുകൾ നൽകിയാൽ ഇയാളെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന തന്റെ സർക്കാർ പരിഗണിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

Anandhu Ajitha

Recent Posts

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

16 minutes ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

4 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

5 hours ago