റിയാസ് ഹമീദുള്ള
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ് ഹമീദുള്ളയെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയെ, ഇന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശി നയതന്ത്ര മിഷനുകളുടെ സുരക്ഷയേക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്നതിനായിരുന്നു ഇത്. പിന്നാലെയാണ് റിയാസിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്.
ഇരുപതാം തീയതി ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിലും ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിക്ക് മുൻപിലുമുണ്ടായ പ്രതിഷേധസംഭവങ്ങളിലും ഇന്നലെ സിലിഗുരിയിലെ വിസാകേന്ദ്രത്തിലുണ്ടായ അനിഷ്ടസംഭവത്തിലും പ്രണയ് വർമയെ ബംഗ്ലാദേശ് സർക്കാർ കടുത്ത ആശങ്ക അറിയിച്ചുവെന്നാണ് വിവരം.
നേരത്തെ ഇക്കഴിഞ്ഞ ബുധാനാഴ്ചയും റിയാസിനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെക്കാനായിരുന്നു ഇത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…