രഞ്ജിത്ത്
തിരുവനന്തപുരം : സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ ലൈംഗികാതിക്രമ പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി. 12 വർഷം പരാതി നൽകാതിരിക്കാൻ മതിയായ കാരണമില്ലെന്നും സംഭവം നടന്നുവെന്ന് പറയുന്ന ഹോട്ടൽ 2012ൽ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
“താൻ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവാവ് പറയുന്ന താജ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത് 2015ലാണ്. എന്നാൽ പരാതി പ്രകാരം 2012ലാണ് സംഭവം നടന്നിരിക്കുന്നത്. പരാതിയിലെ സുപ്രധാന വിവരം തന്നെ തെറ്റാണ്. 12 വർഷക്കാലം പരാതി നൽകാതിരിക്കാൻ യുവാവിന് വ്യക്തമായ കാരണം കോടതിയെ ബോധിപ്പിക്കാൻ സാധിച്ചിട്ടില്ല.”- കോടതി ചൂണ്ടിക്കാട്ടി.
മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ നേരത്തെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രഞ്ജിത്തിന് ഒരു മാസത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസ് ബംഗളൂരു പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ലോക്കേഷനിൽ വെച്ചാണ് ദുരനുഭവമുണ്ടായതെന്നായിരുന്നു യുവാവിന്റെ ആരോപണം. ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചുവെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ യുവാവ് ആരോപിച്ചിരുന്നു. പിന്നാലെ തന്നെ നഗ്നനാക്കി ചിത്രങ്ങൾ പകർത്തിയെന്നും ഇത് ഒരു പ്രമുഖ നടിക്ക് അയച്ചുവെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…