Kerala

നെയ്യാറ്റിൻകരയിൽ 1300 കിലോ നിരോധിത ലഹരിവസ്തുക്കൾ പിടികൂടി; മലപ്പുറം സ്വദേശികളായ മുഹമ്മദ് റാഫി, ഷാഹുൽ എന്നിവർ അറസ്റ്റിൽ

നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 1300 കിലോ നിരോധിത ലഹരിവസ്തുക്കൾ എക്സൈസ് സംഘം പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വളംചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ആറാലുംമൂട്ടിൽവെച്ച് ലഹരിവസ്തുക്കൾ പിടികൂടിയത്.

മലപ്പുറം സ്വദേശികളായ വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് റാഫി(25), ഷാഹുൽ(22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരിൽനിന്നാണ് ലഹരിവസ്തുക്കൾ പലസ്ഥലങ്ങളിലായി വിതരണം ചെയ്യാനായി എത്തിച്ചതെന്നു പിടിയിലായവർ എക്സൈസ് സംഘത്തോടു പറഞ്ഞു. ഇവർ കോട്ടയം, കാരേറ്റ്, പൂങ്കുളം എന്നിവിടങ്ങളിലായി 700 കിലോയോളം ലഹരിവസ്തുക്കൾ കൊടുത്തിരുന്നു.

ലഹരിവസ്തുക്കൾ രഹസ്യമായി ചില്ലറവില്പനയ്ക്കായി കൊണ്ടുവരുന്നെന്ന രഹസ്യസന്ദേശം ലഭിച്ചതിനെത്തുടർന്ന് ആറാലുംമൂട് കെ.എ.എലിനു സമീപംവെച്ച് പിക്കപ്പ് വാൻ തടഞ്ഞുനിർത്തി പരിശോധിക്കുമ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. ഇവ നിറച്ച വലിയ പായ്ക്കറ്റുകൾ താഴെയറ്റത്തായി നിരത്തിയശേഷം മുകളിൽ വളത്തിന്റെ ചാക്കുകൾ നിറച്ചാണ് വാഹനത്തിൽ കൊണ്ടുവന്നത്. സംസ്ഥാനത്ത് നിരോധിച്ച പാൻപരാഗ്, ഗുഡ്ക പോലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പെരുമ്പാവൂരിലെ മൊത്തവിതരണകേന്ദ്രത്തിൽനിന്നു ചില്ലറവില്പന നടത്താനായി എത്തിച്ചവയാണ് പിടികൂടിയത്. പ്രതികളെ നിയമപരമായി പിഴ അടപ്പിച്ചു. ഇതിനുശേഷം പ്രതികളെയും ലഹരിവസ്തുക്കൾ കടത്താനുപയോഗിച്ച പിക്കപ്പ് വാനും പോലീസിന് കൈമാറി.

B4 Admin

Share
Published by
B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

4 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

4 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

5 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

5 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

6 hours ago