തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും കുട്ടിക്കു നേരെ ആക്രമം. പതിനാലു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചു. കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചുവെന്നും പരാതി. കുട്ടിയെ മര്‍ദ്ദിച്ച പട്ടയം കവല സ്വദേശി ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജനെ ഒരു മാസത്തേക്ക് പിതാവിന്റെ കുടുംബത്തിലേക്ക് അയക്കാന്‍ ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചു.അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.
ഇളയകുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് മുത്തച്ഛന്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയക്കുകയായിരുന്നു.
കുട്ടി തിരുവന്തപുരത്ത് കഴിയുകയാണെങ്കിലും പോലീസും ശിശു സംരക്ഷണ വകുപ്പും നിരീക്ഷണം ഏര്‍പ്പെടുത്തും. കുട്ടിക്ക് എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കില്‍ തിരികെ കൊണ്ടുപോവുകയും ചെയ്യും. അതേസമയം കുട്ടിയുടെ മാതാവ് മാനസിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…