താനെ: സുഹൃത്തുക്കൾ തമ്മിലെ തർക്കത്തിനിടയിൽ പതിനഞ്ചു വയസുകാരൻ (Murder) കുത്തേറ്റുമരിച്ചു.താനെ മുനിസിപ്പൽ ജീവനക്കാരൻ്റെ മകനായ പത്താം ക്ലാസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഇവരെ പിടികൂടിയിട്ടുണ്ട്. എന്നാൽ ഒരാൾ ഒളിവിലാണ്.
താനെ വാഗിൾ എസ്റ്റേറ്റിലെ ഷാഹു മഹാരാജ് സ്കൂളിലാണ് സംഭവം നടന്നത്. തർക്കവും, കൊലപാതകവും സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് പോലീസ് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത് പ്രകാരം കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്കൂളിൽ അഡ്മിഷൻ നേടിയ കുട്ടി തിങ്കളാഴ്ച സഹപാഠിയുമായി തർക്കത്തിലാകുകയിരുന്നു.
ഇതിനുപിന്നാലെ ചൊവ്വാഴ്ച നടന്ന തർക്കത്തിൽ കുട്ടിയെ 4 പേർ ചേർന്ന് ആക്രമിച്ചു. ഒരു വിദ്യാർത്ഥി കത്തിയെടുത്ത് കുത്താൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ തടഞ്ഞു. ഇതിനിടെ തടയാൻ ശ്രമിച്ച കുട്ടിയുടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. ഇതോടെ ഭയന്ന വിദ്യാർത്ഥികൾ സ്ഥലം വിട്ടു. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം ലഭിച്ചതിനു പിന്നാലെ പോലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് വിദ്യാർത്ഥികളെയും അവരവരുടെ വീടുകളിൽ നിന്ന് പിടികൂടുകയുമായിരുന്നു. അതേസമയം ഇനി പിടികൂടാനുള്ള ഒരു കുട്ടിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…