ആകാശത്തെ ഒരു വലിയ തീഗോളത്തിന്റെ ദൃശ്യങ്ങൾ ക്യാമറയില്‍ പതിഞ്ഞതായി അബുദാബി അന്തര്‍ദേശീയ വാന നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം. അമേരിക്കന്‍ വാന നിരീക്ഷണ കേന്ദ്രമായ നാസയുടെ സഹകരണത്തോടെ സ്ഥാപിച്ച അതി നൂതന സാങ്കേതിക വിദ്യയടങ്ങുന്ന ക്യാമറകളിലാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമായത്.

വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിരുന്ന 16-ഓളം മുഴുവന്‍ സമയ ക്യാമറകളിലെ രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന വാന നിരീക്ഷണ ക്യാമറയിലാണ് ഈ ഭീമന്‍ തീഗോളത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇത്തരം ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങളെ ഹൈ ഡിഫനിഷന്‍ ചിത്ര രൂപത്തിലാക്കി പ്രധാന വാന നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ച്‌ നല്‍കും. വാനനീരീക്ഷണ കേന്ദ്രത്തില്‍ ലഭിച്ച ചിത്രങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഈ തീഗോളം സൂര്യനില്‍ നിന്ന് 384 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് കാണപ്പെട്ടത്. ഈ തീഗോളം ഭൂമിയുടെ നിയന്ത്രണ പാതയില്‍ എത്തിക്കഴിഞ്ഞാല്‍ ഏകദേശം മണിക്കൂറില്‍ 67,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് കണക്ക് കൂട്ടല്‍.