ചെന്നൈ: ചെന്നൈയിൽ പതിനേഴുകാരി പെൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പന്ത്രണ്ടുകാരനെതിരെ കേസെടുത്ത് പോലീസ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഒമ്പത് മാസം ഗർഭിണി ആണെന്നറിയുന്നത്. എന്നാൽ ഗർഭത്തിന് ഉത്തരവാദി അയൽവാസിയായ പന്ത്രണ്ടുകാരനാണെന്ന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളാണ് പറഞ്ഞത്. ആൺകുട്ടിയെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് ജുവനൈൽ ഹോമിലേക്ക് അയച്ചു.
അതേസമയം, പെൺകുട്ടിയുടെ ഗർഭത്തിന് മറ്റാരെങ്കിലും ഉത്തരവാദിയാണോയെന്നും ഒമ്പത് മാസത്തോളം പെൺകുട്ടിയുടെ ഗർഭം വീട്ടുകാർ അറിയാതിരുന്നതെങ്ങനെ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. മാത്രമല്ല കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടി ഒമ്പത് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അന്നുതന്നെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…