Kerala

പിറന്നാൾ ആഘോഷം കലാശിച്ചത് 17 കാരിയുടെ മുങ്ങി മരണത്തിലേക്ക്: ഇഷ ജലാശയത്തിലേക്ക് വീണത് വെള്ളത്തിൽ ഇറങ്ങി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ

കട്ടപ്പന: പിറന്നാൾ ആഘോഷിക്കാൻ ഇടുക്കിയിൽ എത്തിയ എട്ടംഗ സംഘം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരുകുട്ടിയ്ക്ക് ദാരുണാന്ത്യം. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീഴുകയായിരുന്നു. എറണാകുളം കാക്കനാട് പനച്ചിക്കല്‍ ഷാജഹാന്റെ മകൾ ഇഷ ഫാത്തിമ എന്ന പതിനേഴുകാരിയാണ് മരിച്ചത്.

ഏഴു വിദ്യാര്‍ത്ഥിനികളാണ് ഫോട്ടോയെടുക്കുന്നതിനിടെ ഇടുക്കിയിലെ ജലാശയത്തില്‍ അകപ്പെട്ടത്. ഇവരില്‍ ആറു പേരെ പ്രദേശവാസികള്‍ രക്ഷിച്ചെങ്കിലും ഇഷ മരണപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പിറന്നാൾ വീട് പെട്ടെന്ന് തന്നെ ഒരു മരണവീടായി മാറുന്ന കാഴ്ചയാണ് ഇടുക്കി കട്ടപ്പനക്കാർ കണ്ടത്.

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീണ് മരണപ്പെട്ട ഇഷ എല്ലാവർക്കും അത്രത്തോളം പ്രിയപ്പെട്ട കുട്ടിയായിരുന്നു. സുഹൃത്തായ എറണാകുളം സ്വദേശിനിയുടെ ജന്മദിനമാഘോഷിക്കാൻ എത്തിയ ഒൻപതു പേരിൽ ഒരാളായിരുന്നു ഇഷ.

കുട്ടികൾ ജന്മദിനം ആഘോഷിക്കാനാണ്‌ കട്ടപ്പനയിൽ എത്തിയത്. ഇവിടെ നിന്ന് പ്രദേശവാസികളും സുഹൃത്തുക്കളുമായ കുട്ടികളെയും കൂട്ടിയാണ് ഇവർ ജലാശയത്തിന് അടുത്തേക്ക് പോയത്. തുടർന്ന്, ഫോട്ടോ എടുക്കുന്നതിനിടയിൽ ഇഷ വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്നും, ഇതിനു പിന്നാലെ മറ്റു കുട്ടികൾ ഇഷയെ രക്ഷപ്പെടുത്താൻ വേണ്ടി വെള്ളത്തിലേക്ക് ചാടുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നടന്ന സംഭവത്തിലെ രക്ഷദൗത്യം പൂർത്തിയാകുന്നത് മൂന്ന് മണിയോടെയാണ്.

B4 Admin

Share
Published by
B4 Admin
Tags: kerala

Recent Posts

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

32 minutes ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

50 minutes ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

1 hour ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

2 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

3 hours ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

3 hours ago