പ്രതീകാത്മക ചിത്രം
പത്തനംതിട്ട : 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി കായികതാരമായ പതിനെട്ടുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 64 പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തവരില്‍ ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത 2 കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിശുക്ഷേമ സമിതിക്കു മുന്നിൽ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 40 പേര്‍ക്കെതിരെയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. ആദ്യഘട്ടത്തില്‍ പത്തനംതിട്ട സ്റ്റേഷനിലും മറ്റൊരു സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ, പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചയിടങ്ങളിലെ സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്യും.
13 വയസുള്ളപ്പോള്‍, 2019 മുതല്‍ പീഡനം ആരംഭിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്‌തതായാണ് പ്രാഥമിക വിവരം.
ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. തുടര്‍ന്ന് മഹിളാ സമാഖ്യ സൊസൈറ്റി വഴി സി.ഡബ്ല്യൂ.സിയിലേക്ക് എത്തുകയായിരുന്നു. സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വിശദമായ വിവരങ്ങളും പീഡനം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനായിരുന്നു ആദ്യഘട്ട ശ്രമം. തുടര്‍ന്ന് സൈക്കോളജിസ്റ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ സിഡബ്ല്യൂസി പോലീസിന് നിര്‍ദേശം നല്‍കിയത്.
പീഡനകാലയളവില്‍ പെണ്‍കുട്ടിക്ക് ഫോണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പിതാവിന്റെ ഫോണ്‍ രാത്രികാലങ്ങളില്‍ കുട്ടി ഉപയോഗിക്കാറുണ്ടായിരുന്നു. പീഡിപ്പിച്ചവരില്‍ ചിലര്‍, പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണിലേക്കാണ് വിളിച്ചിരുന്നത്. ഇതില്‍ 32 പേരുടെ പേരുകള്‍ ഫോണില്‍ സേവ് ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്ന കാലത്ത് കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ കണ്ട ചിലരും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പൊതുവിടത്തുവെച്ചും സ്‌കൂളില്‍വെച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…