18-year-old shot dead his parents and two siblings; The police were shocked to hear the reason
മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊന്ന് 18കാരൻ പിടിയിൽ. യു.എസിലെ ടെക്സാസിലാണ് അരുംകൊല നടന്നത്. സെസാർ ഒലാൾഡെ എന്ന യുവാവാണ് അഞ്ച് വയസ്സുകാരനായ സഹോദരൻ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവർ നരഭോജികളാണെന്നും തന്റെ മാംസം ഭക്ഷിക്കാൻ ശ്രമിച്ചെന്നും തുടർന്നാണ് താൻ അവരെ കൊന്നതെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
കുടുംബത്തെ വെടിവെച്ച് കൊന്നെന്നും താൻ ജീവനൊടുക്കാൻ പോവുകയാണെന്നും അറിയിച്ച് പ്രതി തന്നെയാണ് പോലീസിനെ വിളിച്ചത്. പോലീസ് എത്തിയപ്പോൾ വീട്ടിലുള്ളവർ അകത്ത് മരിച്ചുകിടക്കുന്നുണ്ടെന്ന് അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് മൃതദേഹങ്ങളും ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. വീടിന്റെ പല ഭാഗങ്ങളിൽ വെച്ച് കൊലപ്പെടുത്തി ഇവിടെ കൊണ്ടിടുകയായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിതാവ് റ്യൂബൻ ഒലാൾഡെ, മാതാവ് ഐഡ ഗാർഷ്യ, മുതിർന്ന സഹോദരി ലിസ്ബറ്റ് ഒലാൾഡെ, ഇളയ സഹോദരൻ ഒലിവർ ലാൾഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…