International

1943 അല്ല 2023 ! ഹമാസിലെ അവസാനത്തെ ഭീകരനെയും ഇല്ലാതാക്കും ; ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ പ്രതിരോധ സേന; വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

ടെൽ അവീവ്: ഗാസയിൽ ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ മുതിർന്ന നേതാവും ഭീകരസംഘടനയിലെ നിരവധി അംഗങ്ങളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി പ്രതിരോധ സേന വ്യക്തമാക്കി. കൂടാതെ, വരും മണിക്കൂറുകളിൽ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിട്ടുണ്ട്.

വാർ റൂമുകൾ, സൈനിക കേന്ദ്രങ്ങൾ, ആയുധങ്ങൾ നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഇടങ്ങൾ, ഹമാസിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ള ഇടങ്ങളിലെല്ലാം ശക്തമായ ആക്രമണം നടത്തിയതായും ഐഡിഎഫ് വ്യക്തമാക്കി. അതേസമയം, ഓരോ ഹമാസ് ഭീകരനേയും അടിവേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

1943 അല്ല 2023 എന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഹമാസിന് നൽകിയ മുന്നറിയിപ്പിൽ പറഞ്ഞത്. നാസി ഭരണകൂടത്തിന് കീഴിൽ ജൂതന്മാർ ഏൽക്കേണ്ടി വന്ന ക്രൂരമായി പീഡനങ്ങളെ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇസ്രായേൽ എന്ന രാഷ്‌ട്രം ഇന്ന് ശക്തവും ഐക്യത്തോടെയുമാണ് നിലകൊള്ളുന്നത്. ഇസ്രായേൽ പ്രതിരോധ സേന ഹമാസിലെ അവസാനത്തെ ഭീകരനെയും ഇല്ലാതാക്കുമെന്നും ഇറാന്റെ ധനസഹായവും പിന്തുണയും കൈപ്പറ്റുന്ന ഗാസയിലെ ഐഎസ്‌ഐഎസ് ആണ് ഹമാസ് എന്നും യോവ് ഗാലന്റ് തുറന്നടിച്ചു.

anaswara baburaj

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

9 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

9 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

10 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

10 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

11 hours ago