International

‘കരുണയുടെ വാക്കുകൾക്ക് പുരസ്‌കാരം’ ; സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക്

സ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുർണയ്ക്ക്. യു.കെ.യില്‍ താമസിക്കുന്ന അബ്ദുള്‍ റസാഖിന്റെ വിഖ്യാതകൃതി 1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ്.

2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികള്‍.

സാന്‍സിബറില്‍ ജനിച്ച അബ്ദുള്‍ റസാഖ് ഗുര്‍ണ പഠനാര്‍ഥമാണ് 1968-ല്‍ ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി.

ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് ഇദ്ദേഹം കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്.

അതേസമയം കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമെന്ന് നൊബേല്‍ ജൂറി അഭിപ്രായപ്പെട്ടു.

admin

Recent Posts

റഫയിലെ സൈനിക നടപടി നിർത്തി വയ്ക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ! നിർദേശം തള്ളി ഇസ്രയേൽ ! ഷബൂറയിൽ വ്യോമാക്രമണം നടത്തി

ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…

4 hours ago

ബാർക്കോഴയിൽ പ്രതിപക്ഷം നനഞ്ഞ പടക്കം! കള്ളി പുറത്താക്കിയത് സിപിഐ നേതാവ് | OTTAPRADAKSHINAM

അടുത്തത് പിണറായി വിജയനാണെന്ന് കെജ്‌രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal

5 hours ago

രേഷ്മ പട്ടേല്‍ ബോളിവുഡിലെ ലൈലാ ഖാനായ കഥ ! അഥവാ രണ്ടാനച്ഛൻ കൊലയാളിയായ കഥ

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…

5 hours ago

ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും സഹോദങ്ങളേയും കൊ-ല-പ്പെ-ടു-ത്തിയ കേസില്‍ രണ്ടാനച്ഛന് വ-ധ-ശിക്ഷ

രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…

5 hours ago

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…

5 hours ago

നമ്മള്‍ കൊടുക്കാതെ ആരും സഹായിക്കില്ല| എല്ലാം ശരിയാക്കുന്ന സിപിഎമ്മിന്റെ ഫണ്ട് വരുന്ന വഴി

സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…

6 hours ago