V D Satheesan
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബഡ്‌ജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങൾക്കു മുന്നിൽ. ബഡ്‌ജറ്റും നിലവിലുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക സൂചകങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബഡ്‌ജറ്റാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വകുപ്പു തല നിര്‍ദ്ദേശം അനുസരിച്ചു വെറുതെ തുന്നിച്ചേര്‍ത്ത കാര്യങ്ങൾ ധനമന്ത്രി ഒരു രേഖയാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളോ നയരൂപീകരണങ്ങളോ ബഡ്ജറ്റിൽ ഉണ്ടായില്ല. മുൻ ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഇപ്പോഴും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 70 ശതമാനം പദ്ധതികളും ഈ അവസ്ഥയിലാണ്. രാജ്യത്ത് കൊവിഡ് രോഗികളിലും കൊവിഡ് മരണങ്ങളിലും കേരളം മുന്നിലാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൊവിഡ് കാലത്തെ അവസ്ഥയെക്കുറിച്ചു പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നതിനുള്ള ശ്രമം സര്‍ക്കാരില്‍ നിന്നും ഉണ്ടായില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
തൊഴില്‍ നഷ്‌ടവും സാമ്പത്തിക മാന്ദ്യവും ബഡ്‌ജറ്റില്‍ സൂചിപ്പിച്ചിട്ടും അത് മറികടക്കാനുള്ള പദ്ധതികളെക്കുറിച്ചു പറഞ്ഞിട്ടില്ല. തീരെ വിശ്വാസ്യതയില്ലാത്ത ബഡ്‌ജറ്റാണിത്. ഈ ബഡ്ജറ്റ് വരവ് കുറയുന്നതിനും ചിലവ് കൂടുന്നതിനും കാരണമാകും. 9432 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കഴിഞ്ഞ ബഡ്‌ജറ്റില്‍ കണക്കാക്കിയിട്ടും, 67 കോടി രൂപ മാത്രമാണ് ചിലവിട്ടത്. ഇത് കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കാതിരിക്കാൻ കാരണമാവുകയും, സാമ്പത്തികമായി സംസ്ഥാനം ബുദ്ധിമുട്ടിലാണെന്നും പ്രതിപക്ഷ നേതാവ് വ്യകത്മാക്കി.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…