ബാലാപൂർ: ഗണേശോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച 21 കിലോ ഭാരമുള്ള ലഡ്ഡു പ്രസാദം ലേലത്തിൽ വിറ്റത് 24.60 ലക്ഷം രൂപക്ക് . ഹൈദരാബാദിലെ വ്യവസായി വി ലക്ഷ്മ റെഡ്ഡിയാണ് ലഡ്ഡു ലേലത്തിൽ വാങ്ങിയത്. നിരവധി ആളുകൾ ലേലത്തിൽ പങ്കെടുത്തെങ്കിലും ഏറ്റവും കൂടിയ വിലയ്‌ക്ക് ലഡ്ഡു സ്വന്തമാക്കാനുള്ള ഭാഗ്യം റെഡ്ഡിയെ തേടിയെത്തുകയായിരുന്നു.
ഗണേശോത്സവത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കുന്ന ലഡ്ഡുവിന് പിന്നിൽ നിരവധി ഐതീഹ്യങ്ങൾ ഉണ്ടെന്നാണ് വിശ്വാസം. ലഡ്ഡു സ്വന്തമാക്കുന്നവർക്ക് ഭാഗ്യം, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ വന്നു ചേരുമെന്നാണ് പറയപ്പെടുന്നത്.
ഗണേശ വിഗ്രഹ നിമഞ്ജനത്തിന് മുൻപാണ് ലേലം സംഘടിപ്പിക്കാറുള്ളത്. പ്രധാനപ്പെട്ട ഗണേശ വിഗ്രഹത്തിനു മുന്നിൽ പൂജിച്ച ശേഷമാണ് ലഡ്ഡു ലേലത്തിൽ വെയ്‌ക്കാനെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ ലേലത്തിൽ 18.90 ലക്ഷം രൂപ ലഭിച്ചിരുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു. ഏറെ കൗതുകം തോന്നുമെങ്കിലും ലഡ്ഡു ലഭിക്കുന്നത് വലിയ അനുഗ്രഹമായിട്ടാണ് വിശ്വാസികൾ കരുതുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…