CRIME

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട് സില്ലാ പരിഷത്ത് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കെ 21കാരനായ ഹേമന്ത് എന്ന യുവാവ് ചെയിൻസോയുമായി മുറിയിലേക്ക് കടന്നെത്തി പത്താം ക്ലാസ് വിദ്യാർഥിനിയായ ഗോപികയെ ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഗോപികയെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠി ലക്ഷ്മിക്കും പരിക്കേറ്റു. അധ്യാപിക ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. അപ്രതീക്ഷിതമായി ചെയിൻസോ പ്രവർത്തിപ്പിച്ച് യുവാവ് ആക്രമണം നടത്തിയതോടെ വിദ്യാർഥികൾ ഭയന്ന് പുറത്തേക്ക് ഓടി. അധ്യാപികയും പരിഭ്രാന്തിയിലായതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ട് വിദ്യാർഥിനികളെയും അനന്തപൂർ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപികയുടെ നില അതീവ ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായതിനാൽ തുടർചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ പ്രതിയെ ധർമ്മാവരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പോലീസ് പിടികൂടി. ധർമ്മാവരം സ്വദേശിയായ ഹേമന്ത് പെൺകുട്ടിയുടെ ബന്ധുവാണെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയതും അത് നിരസിച്ചതുമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടെങ്കിലും പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവം സ്കൂളുകളിലെ വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സ്കൂളിലെത്തിയ പ്രതിയെ തൊഴിലാളിയാണെന്ന് തെറ്റിദ്ധരിച്ച് അകത്തേക്ക് കടത്തിവിട്ടതായും റിപ്പോർട്ടുകളുണ്ട്. ചെയിൻസോ പോലുള്ള അപകടകരമായ ഉപകരണവുമായി ഒരാൾക്ക് എങ്ങനെ ക്ലാസ് മുറിവരെ എത്താൻ കഴിഞ്ഞുവെന്ന ചോദ്യവും ഉയരുന്നു. സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും പരിക്കേറ്റ കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകുകയും ചെയ്തു. പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Urvasi Suresh Nair

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

4 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

4 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

5 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

9 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

9 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago