കേസിൽ പിടിയിലായവർ
കോയമ്പത്തൂര്‍ : സ്ത്രീധന പീഡനത്തിനൊടുവിൽ 22 കാരിയെ കോഫിയിൽ സയനൈഡ് കലർത്തി നൽകി കൊന്ന ഭർത്താവും ഭര്‍തൃ വീട്ടുകാരും അറസ്റ്റിലായി. തമിഴ്‌നാട്ടിലെ ഊട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഊട്ടി കാന്തല്‍ സ്വദേശി ഇമ്രാന്‍ ഖാന്റെ ഭാര്യ ആഷിക പര്‍വീണി(22)നെയാണ് ഇക്കഴിഞ്ഞ ജൂണിൽ കൊലപ്പെടുത്തിയത്. സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും ശ്രമം. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണവും ശാസ്ത്രീയ പരിശോധനഫലങ്ങളുമാണ് കേസില്‍ നിര്‍ണായകമായത്.
കേസുമായി ഭര്‍ത്താവ് ഇമ്രാന്‍ ഖാന്‍(27) ഭര്‍ത്തൃമാതാവ് യാസ്മിന്‍(47) ഇമ്രാന്റെ സഹോദരന്‍ മുക്താര്‍(24) ഖാലിഫ് എന്നിവരെയാണ് നീലഗിരി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ബണ്ടിഷോല സ്വദേശിനിയായ ആഷികയും കാന്തല്‍ സ്വദേശിയായ ഇമ്രാന്‍ ഖാനും പ്രണയിച്ച് വിവാഹിതരായവരാണ്. 2021 ജൂലായ് 15-നായിരുന്നു ഇവരുടെ വിവാഹം. ദമ്പതിമാര്‍ക്ക് രണ്ടുവയസ്സുള്ള കുഞ്ഞും ഉണ്ട്. എന്നാല്‍, വിവാഹത്തിന് ശേഷം യാസ്മിന്റെ നേതൃത്വത്തില്‍ സ്ത്രീധന ആവശ്യപ്പെട്ട് പീഡനം ആരംഭിച്ചു. ഭൂമി വാങ്ങാനായി പണം വേണമെന്നും 20 ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്നുമായിരുന്നു ആവശ്യം. സാധാരണക്കാരായ ആഷികയുടെ മാതാപിതാക്കള്‍ക്ക് പണമൊന്നും നല്‍കാനായില്ല. ഇതോടെയാണ് പ്രതികള്‍ സയനൈഡ് സംഘടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയത്.
വായില്‍നിന്ന് നുരയും പതയും വന്നനിലയിലാണ് ആഷികയെ ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതി വിഷംകഴിച്ച് ജീവനൊടുക്കിയെന്നായിരുന്നു ഭര്‍ത്തൃവീട്ടുകാരുടെ ആദ്യമൊഴി. സംഭവത്തില്‍ ദുരൂഹത തോന്നിയ ആഷികയുടെ മാതാപിതാക്കള്‍ ഊട്ടി വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യവും കണ്ടെത്തി. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്.
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…