ദില്ലി: രാജ്യത്തെ 23 എയിംസുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടേയും പ്രദേശത്തെ സാമൂഹ്യ പരിഷ്‌കർത്താക്കളുടേയും അവിടുത്തെ ചരിത്ര സ്മാരകങ്ങളുടേയും പേരുകൾ നൽകാനുള്ള നിർദ്ദേശം മുന്നോട്ട് വച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും നിർമ്മാണത്തിലിരിക്കുന്നതുമായ എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പുതിയ പേരുകൾ നൽകുമെന്നാണ് വിവരം. ഇതിനായുള്ള പ്രത്യേക പദ്ധതി കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയതായും ദേശീയ മാദ്ധ്യമം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
സാമൂഹിക പരിഷ്‌കർത്താക്കൾ, സ്വാതന്ത്ര്യ സമരസേനാനികൾ, അധികം പ്രശസ്തരല്ലാത്ത ധീരയോദ്ധാക്കൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവയുടെ എല്ലാം പേരുകൾ നിർദ്ദേശിക്കപ്പെട്ടതായാണ് വിവരം. പ്രധാൻ മന്ത്രി സ്വാസ്ഥ്യ യോജനയ്‌ക്ക് കീഴിലാണ് പുതിയ എയിംസുകൾ രാജ്യത്ത് നിർമ്മിക്കുന്നത്.
എയിംസ് ഭോപ്പാൽ, എയിംസ് ഭുവനേശ്വർ, എയിംസ് ജോധ്പൂർ, എയിംസ് പട്‌ന, എയിംസ് റായ്പൂർ, എയിംസ് ഋഷികേശ്, എയിംസ് നാഗ്പൂർ, എയിംസ് റായ്ബറേലി, എയിംസ് മധുരൈ തുടങ്ങിയവയുടെ പേരുകൾ മാറ്റിയേക്കും. ഇതിന് പുറമെ പ്രധാൻ മന്ത്രി സ്വാസ്ഥ്യ യോജനയ്‌ക്ക് കീഴിൽ ബീഹാർ (പാറ്റ്‌ന), ഛത്തീസ്ഗഡ് (റായ്പൂർ), മധ്യപ്രദേശ് (ഭോപ്പാൽ), ഒഡീഷ (ഭുവനേശ്വര്), രാജസ്ഥാൻ (ജോധ്പൂർ), ഉത്തരാഖണ്ഡ് (ഋഷികേശ്) എന്നിവിടങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്ന എയിംസുകൾക്കും പുതിയ പേരുകളാകും നൽകുക.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…