ശബരിമല തീർത്ഥാടകർക്കായി ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ ഘടകവും റാന്നി, പെരുനാട് സമിതികളും ചേർന്ന് നാറാണംതോട് കേന്ദ്രമാക്കി ഒരുക്കിയ മെഡിക്കൽ സേവാകേന്ദ്രം ചെങ്കോട്ടുകോണം മഠത്തിലെ സ്വാമി ബ്രഹ്മചാരി പ്രബുദ്ധ് ഉദ്‌ഘാടനം ചെയ്യുന്നു.
ശബരിമല തീർത്ഥാടകർക്കായി ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ ഘടകവും റാന്നി, പെരുനാട് സമിതികളും ചേർന്ന് നാറാണംതോട് കേന്ദ്രമാക്കി ഒരുക്കിയ മെഡിക്കൽ സേവാകേന്ദ്രം ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. ചെങ്കോട്ടുകോണം മഠത്തിലെ സ്വാമി ബ്രഹ്മചാരി പ്രബുദ്ധ് ആണ് മെഡിക്കൽ സേവാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.
ഹരിഹരപുത്ര ആശ്രമത്തിന് സമീപം പ്രവർത്തനം ആരംഭിച്ച ഈ സേവാകേന്ദ്രത്തിൽ 24 മണിക്കൂറും പരിചയസമ്പന്നരായ ഡോക്ടർമാരുടെ മെഡിക്കൽ സംഘം തീർത്ഥാടകർക്കായി സേവനം നൽകും. കൂടാതെ ആംബുലൻസ് സൗകര്യം, വോളണ്ടിയർ പിന്തുണ മുതലായ സേവനങ്ങളും ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്കായി സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ദേശീയ സേവാഭാരതി ജില്ലാ അധ്യക്ഷൻ അഡ്വ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ദക്ഷിണ പ്രാന്ത സഹ സേവാപ്രമുഖ് കെ. ഗിരീഷ് കുമാർ, ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്ത്, ആർ.എസ്.എസ് ശബരിഗിരി വിഭാഗ് സഹ കാര്യവാഹ് എൻ. വേണു, ഹരിഹരപുത്ര ആശ്രമം ട്രസ്റ്റി അനിൽ വാത്തിക്കുളം, ദേശീയ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എൻ. സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ദേശീയ സേവാഭാരതി ജില്ലാ ഖജാൻജി ടി. അനിൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തി.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…