അബ്ദുൽ റഹീം
കൊച്ചി : ഫോർട്ട് കൊച്ചി ചിരട്ടപ്പാലത്തുള്ള വീട്ടിൽ വൻ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. ലൊക്കേഷൻ മാനേജറായി ജോലിചെയ്യുന്ന കൽവാത്തി സ്വദേശി അബ്ദുൽ റഹീമാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് 26 നാണ് വീട് കുത്തിത്തുറന്ന് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഡിജിറ്റൽ ക്യാമറയുമടക്കം ഇയാൾ കവർന്നെടുത്തത്.
വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു അതിക്രമം നടന്നത്. ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ ഫുഡ് കോര്‍ട്ട് നടത്തുകയാണ് അറസ്റ്റിലായ അബ്ദുൽ റഹീം. സിനിമകളുടെ ലൊക്കേഷന്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ സിനിമകളില്‍ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . കേസിലെ ഇയാളുടെ കൂട്ട്പ്രതി ചക്കിട്ടപറമ്പ് സ്വദേശി മുജീബിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.
ഇയാൾ ഫോർട്ട് കൊച്ചി, മട്ടാഞ്ചരി പൊലീസ് സ്റ്റേഷനുകളിൽ മുൻപ് അടിപിടി, ലഹരിമരുന്ന് ഉപയോഗം എന്നീ കേസുകളുൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…