India

ശ്രീരാമ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്കാരം ! സഹോദരന്മാരായ 3 മുസ്ലിം വയോധികന്മാർക്കെതിരെ കേസ്

ഷാജാപൂർ : ശ്രീരാമ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നിസ്കരിച്ച സഹോദരന്മാരായ 3 മുസ്ലിം വയോധികന്മാർക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ കിലോഡ ഗ്രാമത്തിലെ ശ്രീരാമക്ഷേത്രത്തിലാണ് മുസ്ലീം സഹോദരന്മാരായ റുസ്തം (65), അക്ബർ (85), ബാബു ഖാൻ (70) എന്നിവർ അതിക്രമിച്ച് കയറി നിസ്കാരം നടത്തിയത്.

പ്രതികൾക്കെതിരെ കേസെടുത്ത പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഹിന്ദു മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇവർ നടത്തിയതെന്നും മൂവർക്കുമെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക ഹിന്ദു സമൂഹം പരാതി നൽകി.

മൂന്ന് പേരും ബാങ്കിലെ ജോലി ഇടപാടുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അതിക്രമം നടത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. നമസ്‌കാരത്തിന് സമയമായെന്ന് പറഞ്ഞാണ് ഇവർ ക്ഷേത്രത്തിലേക്ക് കടന്നത്. അക്ബറും റുസ്തവും ബാബു ഖാനും വൈകുന്നേരം 5.45ഓടെ ക്ഷേത്രത്തിൽ എത്തിയിരുന്നതായി പൂജാരി ഓം പ്രകാശ് പറഞ്ഞു. ക്ഷേത്രവളപ്പിലെ മൺകുടത്തിൽ സൂക്ഷിച്ചിരുന്ന വെള്ളം കൊണ്ട് കൈകാലുകൾ കഴുകിയ ശേഷം മൂന്നുപേരും അവിടെ ഇരുന്നു നിസ്കാരം തുടങ്ങി. ഭക്തർ ഇതിനെ എതിർത്തെങ്കിലും അവരെ വെല്ലുവിളിച്ച് 20 മിനിറ്റോളം പ്രതികൾ നിസ്കാരം നടത്തി .

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉടൻ നടപടി സ്വീകരിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ചോദ്യം ചെയ്യലിൽ മൂന്ന് പ്രതികളും തെറ്റ് സമ്മതിച്ചു. പോലീസ് നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു. കേസിൽ തുടർ അന്വേഷണങ്ങളും നിയമ നടപടികളും പുരോഗമിക്കുകയാണ്.

Anandhu Ajitha

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

11 minutes ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

24 minutes ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

39 minutes ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

1 hour ago

യുദ്ധഭൂമിയിലെ പുതിയ സമരഭടന്മാരുടെ രംഗപ്രവേശം മാർട്ടിൻ ആന്റണിയുടെ പുതിയ വെളിപ്പെടുത്തലുകൾ കാരണമോ?

പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…

2 hours ago

പ്രതിപക്ഷ ബഹളം വിലപ്പോയില്ല ! ശബ്ദ വോട്ടിൽ വിബിജി റാം ജി ബിൽ പാസാക്കി ലോക്‌സഭ

ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…

2 hours ago