ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് നല്‍കിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തി. ചെക്കുമായി ബന്ധപ്പെട്ട അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഇതുവരെ ബീഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ 13 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
ചോദ്യപേപ്പറുകള്‍ക്കായി തങ്ങളുടെ രക്ഷിതാക്കള്‍ 30 ലക്ഷത്തിലധികം രൂപ നല്‍കിയതായി ഉദ്യോഗാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കസ്റ്റഡിയിലായവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ചില ചോദ്യപേപ്പറുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് നീറ്റ് പരീക്ഷയുടെ ആണോയെന്ന് തെളിയിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചോദ്യപേപ്പറുകളുടെ പകര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, പേപ്പറുകളുടെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് ഫോറന്‍സിക് പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…