Kerala

ജനങ്ങളെ വലച്ച് കെട്ടിടസെസ് കൊള്ള; പിഴിഞ്ഞെടുത്തത് 324 കോടി രൂപ!

തിരുവനന്തപുരം : പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണചെലവ് വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് ഈടാക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാർ പിരിച്ചെടുത്തത് 324 കോടി രൂപ. കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം കൂടി വന്നതോടെ വൻ വർധനവാണ് പിരിവിൽ ഉണ്ടായിരിക്കുന്നത്. 2021–22 സാമ്പത്തിക വർഷം 285 കോടി രൂപയാണ് പിരിച്ചെടുത്തത്. ഈ സാമ്പത്തിക വർഷം 39 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.

എന്നാൽ കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പതിനായിരം രൂപയ്ക്കു മുകളിൽ സെസിനത്തിൽ ഈടാക്കിയിട്ടും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ആറു മാസമായി നൽകുന്നില്ല. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള പെൻഷൻ മാത്രമേ നിലവിൽ വിതരണം ചെയ്തിട്ടുള്ളു. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. അതേസമയം, ബോർഡിന്റെ ജീവനക്കാരിൽ 283പേർ താൽക്കാലിക ജീവനക്കാരും 15 പേർ സ്ഥിരം ജീവനക്കാരുമാണ്. പാർട്ടി ശുപാർശയാൽ ജോലിക്ക് കയറിയവരാണ് പലരും. കുടിശിക പിരിച്ചെടുക്കുന്നതിനാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.

കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽ നിന്ന് സെസായി പിരിക്കുന്ന തുകയിൽ നിന്നാണ് തൊഴിലാളികൾക്ക് ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 10 ലക്ഷം രൂപ മുതൽ നിർമാണ ചെലവു വരുന്ന കെട്ടിടങ്ങൾക്ക് ആകെ ചെലവിന്റെ 1% തുകയാണ് സെസ് ഇനത്തിൽ ബോർഡിലെത്തുന്നത്. അതേസമയം 1995 നവംബറിന് മുൻപ് നിർമിച്ച കെട്ടിടങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്കും സൈസില്ല.

1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമവും ചട്ടങ്ങളും പ്രകാരം ബില്‍ഡിങ് സെസ് ബാധകമാകുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിന്റെ പകർപ്പ് തദ്ദേശ സ്ഥാപനങ്ങൾ ലേബർ ഓഫിസർക്ക് നൽകണം. ലേബർ ഓഫിസർമാരാണ് തുക പിരിച്ചെടുക്കുന്നത്. കെട്ടിടം നിർമിക്കുമ്പോഴും പൂർത്തിയാകുമ്പോഴും അടയ്ക്കുന്ന ഫീസിനു പുറമേ വാർഷിക വസ്തു നികുതിയും അടയ്ക്കുന്ന ജനങ്ങളുടെ മേലാണ് സെസിന്റെ അമിതഭാരവും അടിച്ചേൽപ്പിക്കുന്നത്.

Anandhu Ajitha

Recent Posts

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

25 mins ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

28 mins ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

3 hours ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

3 hours ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

4 hours ago