തിരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്നുവന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രത്തിന്റെ സമാപന ചടങ്ങിൽ നിന്ന്
ആറന്മുള : തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മെയ് 10 മുതൽ നടന്നുവന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രം സമാപിച്ചു. വൈശാഖ മാസാചരണത്തിൻ്റെ ഭാഗമായിട്ടാണ് പാണ്ഡവീയ സത്രം അരങ്ങേറിയത്.
സത്രത്തിൻ്റെ സമാപന ദിവസമായ ഇന്ന് രാവിലെ 10 ന് പൃഥഗാത്മതാ പൂജ സമർപ്പണവും സർവ്വൈശ്വര്യ പൂജയം. ഉച്ചയ്ക്ക് 2 മണിയ്ക്ക് സത്ര സമാപന സഭയ്ക്ക് കേരള ഹൈക്കോടതി ജഡ്ജ് ഡോ. എൻ നഗരേഷ് തിരി തെളിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, സത്ര സമിതി ചെയർമാൻ അഡ്വ. ബി. രാധാകൃഷ്ണ മേനോൻ, ജനറൽ കൺവിനർ സുധീർ കെ. ബി., പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, പബ്ലിസിറ്റി കൺവിനർ വി. സുരേഷ് കുമാർ, മാലേത്ത് സരളാദേവി, കെ.ആർ. രാജേഷ്, അയ്യപ്പൻകുട്ടി, പി. ആർ ഷാജി തുടങ്ങിയവർ സംസാരിച്ചു. വേദിയിൽ ഗോദാനവും നടന്നു.4 ന് നാദസ്വര കച്ചേരി വൈക്കം ഷാജി & പാർട്ടി. വൈകുന്നേരം 6 ന് കൂടി പിരിയലോടെ കൂടി സത്രത്തിന്റെ ചടങ്ങുകൾ സമാപിച്ചു. സത്ര സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര ശുചീകരണവും നടന്നു.
പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്താൽ തത്വമയി ഒരുക്കിയ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയക്കാഴ്ചകൾ ഭക്തസഹസ്രങ്ങളാണ് ഒരേ സമയം വീക്ഷിച്ചത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…