മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി 52 പള്ളിയോട കരകളിലൂടെയുള്ള ജ്യോതി പ്രയാണ യാത്രയും വിഭവസമാഹരണവും 27ന് ആരംഭിക്കും.
ആറന്മുള: മെയ് 10 മുതൽ 17 വരെ തിരുവാറന്മുള ശ്രീ പാർത്ഥസാരഥി മഹാക്ഷേത്ര സന്നിധിയിൽ അരങ്ങേറുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി 52 പള്ളിയോട കരകളിലൂടെയുള്ള ജ്യോതി പ്രയാണ യാത്രയും വിഭവസമാഹരണവും 27ന് ആരംഭിക്കും. 27ന് രാവിലെ 7 മണിക്ക് തിരുവാറന്മുള ക്ഷേത്രതിരുനടയിൽ നിന്നും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ജ്യോതി പ്രയാണ യാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. മല്ലപ്പുഴശ്ശേരി കരയിൽ നിന്നും തുടങ്ങുന്ന സ്വീകരണം വൈകിട്ട് 6ന് ചിറയിറമ്പ് കരയിൽ ആദ്യദിനം സമാപിക്കും.
രണ്ടാം ദിനം രാവിലെ എട്ടുമണിക്ക് കീഴ്ച്ചേരിമേൽ കരയിൽ നിന്നും തുടങ്ങുന്ന യാത്രയുടെ ഉത്ഘാടനം പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജൻ നിർവഹിക്കും. വൈകിട്ട് 6 30ന് മുണ്ടങ്കാവിൽ യാത്ര സമാപിക്കും. മൂന്നാം ദിനമായ ഏപ്രിൽ 29ന് രാവിലെ എട്ടുമണിക്ക് തോട്ടപ്പുഴശ്ശേരി കരയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്ന യാത്ര വൈകിട്ട് 5 30ന് ഇടശ്ശേരിമല കരയിലെ സ്വീകരണത്തോടെ ആറന്മുളയിൽ സമാപിക്കും. ഭക്തിനിർഭരമായ സ്വീകരണവും ദേശദേവന്റെ സന്നിധിയിലെ സത്രത്തിന് ആവശ്യമായ വിഭവങ്ങളും ഇതോടൊപ്പം എല്ലാ കരകളിൽ നിന്നും സ്വീകരിക്കും.
പള്ളിയോട സേവാ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രഥ യാത്രയ്ക്ക് സത്ര സമിതി ചെയർമാൻ അഡ്വ. ബി രാധാകൃഷ്ണമേനോൻ, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റ് ഓഫീസർ പി അജികുമാർ, പാണ്ഡവീയ സത്രം ജനറൽ കൺവീനർ സുധീർ കുമാർ, കൺവീനർ രാജേഷ് കുമാർ, പബ്ലിസിറ്റി കൺവീനർ വി. സുരേഷ് കുമാർ, ജ്യോതി പ്രയാണ യാത്ര കോർഡിനേറ്റർ അരുൺ എസ്. നായർ, കൺവീനർ ശരത് പുന്നംതോട്ടം, ഫുഡ് കമ്മിറ്റി കൺവീനർ രാജേന്ദ്രൻ പുത്തേത്ത്, സത്ര സമിതി ഭാരവാഹികൾ, തുടങ്ങിയവർ നേതൃത്വം നൽകും.
അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം. സത്രത്തിന്റെ തത്സമയ കാഴ്ചകൾ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് വീക്ഷിക്കാവുന്നതാണ്
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…