Kerala

കളക്ഷൻ റെക്കോർഡുകൾ തകർത്ത് കേരളാ സ്റ്റോറി 250 കോടി കടന്നു; വിവാദങ്ങൾ പരിഗണിക്കാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രം; തത്വമയി ഒരുക്കുന്ന പ്രത്യേക സൗജന്യ പ്രദർശനം ജൂൺ 02 ന് പന്തളത്ത്

തിരുവനന്തപുരം: റിലീസ് ചെയ്‌ത്‌ 26 ദിവസങ്ങൾ പിന്നിടുമ്പോൾ സുദീപ്തോ സെൻ ചിത്രം കേരളാ സ്റ്റോറി കളക്ഷനിൽ 250 കോടി കടന്നു. കേരളത്തിൽ നടക്കുന്ന ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥപറയുന്ന സുദീപ്തോ സെൻ ചിത്രമായ കേരളാ സ്റ്റോറിയെ വിവാദങ്ങൾ അവഗണിച്ച് പ്രേക്ഷകൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. കേരളാ സ്റ്റോറിയുടെ തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശന പരമ്പര തുടരുന്നു. ചിത്രത്തിന്റെ നാലാമത്തെ പ്രത്യേക സൗജന്യ പ്രദർശനം ജൂൺ 02 വെള്ളിയാഴ്ച വൈകുന്നേരം 06:30 ന് പന്തളം ത്രിലോക് സിനിമാസ്സിൽ നടക്കും. സൗജന്യ ടിക്കറ്റ് റിസർവേഷൻ തുടരുന്നു. പ്രേക്ഷകർക്ക് 8086868986 എന്ന നമ്പറിൽ വിളിച്ച് ടിക്കറ്റ് റിസർവഷൻ ചെയ്യാവുന്നതാണ്. തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തി കേരളത്തിൽ സിനിമയുടെ പ്രദർശനം ചില സംഘടനകൾ തടയാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് തത്വമയി പ്രത്യേക പ്രദർശന പരമ്പര നടത്തിയത്. തിരുവനന്തപുരത്തും പന്തളത്തുമായി നേരത്തെ മൂന്ന് ഷോകൾ വിജയകരമായി നടന്നിരുന്നു.

ഇന്ത്യയിലും 37 ലധികം വിദേശ രാജ്യങ്ങളിലും ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. പശ്ചിമബംഗാളും തമിഴ്‌നാടും ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചെങ്കിലും സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പ്രദർശന വിലക്ക് നീക്കി. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജ്ജികളെല്ലാം സുപ്രീകോടതി ഉൾപ്പെടെ നിരവധി കോടതികൾ തള്ളിയിരുന്നു. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ ചിത്രത്തിന് നികുതിയിളവ് നൽകിയിരുന്നു.

Kumar Samyogee

Recent Posts

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി വരും; തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് പാർട്ടി നേരിടാൻ പോകുന്നതെന്ന് അമിത് ഷാ

ദില്ലി: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടെണ്ണൽ ദിവസമായ ജൂൺ…

17 mins ago

വാകത്താനത്ത് 19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്ന് മാലിന്യകുഴിയിൽ തള്ളി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: വാകത്താനത്ത് സഹപ്രവര്‍ത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29)…

42 mins ago

മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാൻ ശ്രമം; ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്റെ നയമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ…

59 mins ago

വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം, അഞ്ചു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് യുവാക്കൾ, എല്ലാവരുടെയും മൃതദ്ദേഹത്തിനരികിൽ സിറിഞ്ചുകൾ!

കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല്…

1 hour ago

റായ്ബറേലിയിൽ രാഹുൽ ഗാന്ധി! അമേഠിയിൽ കിഷോരി ലാൽ ശർമ! പത്രിക നൽകേണ്ടതിന്റെ അവസാന ദിവസം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്…

1 hour ago

പൗരത്വ ഭേദ​ഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് അമിത് ഷാ

ദില്ലി: പൗരത്വ ഭേദ​ഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 hours ago