Attempt to implement Taliban rule in the country by implementing reservation on the basis of religion; Yogi Adityanath says that the policy of Congress is to divide and rule
ലക്‌നൗ: മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലത്ത് ഹിന്ദുക്കൾക്ക് മേൽ ചുമത്തിയിരുന്ന ജിസിയ നികുതി പോലെ വീണ്ടും നികുതി ചുമത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഫിറോസാബാദിൽ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്ത് വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കുക എന്നതാണ് കോൺഗ്രസിന്റെ ദുരുദ്ദേശം. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള സഖ്യത്തെ എപ്പോഴും സൂക്ഷിക്കണം. പിന്നോക്ക വിഭാഗത്തിലുള്ളവർക്കും പട്ടികജാതിക്കാർക്കും പകരം മുസ്ലീങ്ങൾക്ക് മാത്രമായി സംവരണം കൊടുക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.
പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സംവരണം അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമം. ഇന്ത്യയെ അടിമത്തത്തിലേക്ക് വലിച്ചിഴക്കാനുള്ള എസ്പി-കോൺഗ്രസ് സഖ്യത്തിന്റെ ഗൂഢാലോചനയാണിത്. കോൺഗ്രസും ഇൻഡി മുന്നണിയിലുള്ളവരും ചേർന്ന് രാജ്യത്തെ വഞ്ചിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കാൻ മാത്രമാണ് ഇക്കൂട്ടർക്ക് അറിയുകയെന്നും’ യോഗി ആദിത്യനാഥ് വിമർശിച്ചു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…