India

അതെ ! ചക്രവർത്തി തന്നെ; എന്താണ് സംശയം ? ജനകോടികൾ മനസ്സിൽ സിംഹാസനമൊരുക്കിയ ചക്രവർത്തി; ആദ്യം അത് മനസ്സിലാക്കിയത് പാകിസ്ഥാൻ; ബാലക്കോട്ട് ആക്രമണത്തിന് ഇന്ന് 4 വർഷം

2019 ഫെബ്രുവരി 14 ന് രാജ്യത്തെ നടുക്കിയ പുൽവമാ ആക്രമണം. സൈനിക വ്യൂഹത്തിനു നേരെ പാക് ചാവേർ നടത്തിയ ആക്രമണത്തിൽ വീരമൃത്യു വരിച്ചത് 46 ധീര സൈനികർ. രാജ്യത്തിന്റെ ആത്മാവിനു മുറിവേറ്റ ആ മണിക്കൂറുകളിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പറഞ്ഞത് ഒരേ വാക്കുകൾ. “ഈ ബലിദാനം വെറുതെയാകില്ല”. തുടർന്ന് സൈനിക മേധാവികളും രഹസ്യന്വേഷണ വിഭാഗം തലവന്മാരും രാഷ്ട്രീയ നേതൃത്വവും അടങ്ങുന്ന ഉന്നതതല ചർച്ചകൾക്ക് രാജ്യ തലസ്ഥാനം വേദിയായി. പ്രധാനമന്ത്രിയുടെ വാക്കുകളിൽ രാജ്യം പൂർണ്ണ വിശ്വാസം രേഖപ്പെടുത്തി. പ്രതിപക്ഷം ഒപ്പം നിന്നു. പ്രസൂൺ ജോഷിയുടെ വരികൾ ഉദ്ധരിച്ച് രാജസ്ഥാനിൽ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഈ പവിത്ര ഭൂമിയെ തൊട്ട് ഞാൻ സത്യം ചെയ്യും രാജ്യം ഇല്ലാതാകാൻ അനുവദിക്കില്ല! ആക്രമണങ്ങളെ വാക്കുകൾ കൊണ്ട് അപലപിച്ച് അഹിംസയുടെ ഭാരം ചുമന്ന് മിണ്ടാതിരിക്കുന്ന ഭാരതം മാറിയത് ശത്രു അറിഞ്ഞിരുന്നില്ല. എറിപ്പോയാൽ നിയന്ത്രണ രേഖക്ക് ഒന്നോ രണ്ടോ കിലോമീറ്റർ അകത്തേക്കൊരു സർജ്ജിക്കൽ സ്ട്രൈക്ക്. അതെ പാകിസ്ഥാൻ പ്രതീക്ഷിച്ചുള്ളൂ. ഇന്ത്യക്കെതിരെ ഒരുങ്ങുകയായിരുന്ന ഭീകരരെ ബലാക്കൊട്ടിൽ ഒളിപ്പിച്ച് പാകിസ്ഥാൻ തയ്യാറെടുത്തു.

പക്ഷെ പുൽവാമക്ക് 12 ആം ദിനം ഭാരതത്തിന്റെ തൃക്കണ്ണ് തുറന്നു. ഗ്വാളിയോറിൽ നിന്ന് ഫെബ്രുവരി 26 അതിരാവിലെ 12 മിറാഷ് 2000 യുദ്ധ വിമാനങ്ങൾ ആയുധങ്ങളുമായി പറന്നുയർന്നു. വ്യോമസേനയുടെ സുഖോയ് 30 അടക്കം വിവിധയിടങ്ങളിൽ എന്തിനും സജ്ജമായി നിലയുറപ്പിച്ചു. പാകിസ്ഥാന്റെ റഡാറുകളെ കബളിപ്പിച്ച് അതിർത്തി കടന്ന് 50 km അകത്തേക്ക് കടന്ന് തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായ ബാലാക്കോട്ടിൽ നിക്ഷേപിച്ചത് 5 ഇസ്രായേൽ നിർമ്മിത സ്‌പൈസ് 2000 ബോംബുകൾ. ഭാരതത്തിനെതിരെ കരുതിവച്ച ആളും അർത്ഥവും ആയുധവും കത്തിച്ചാമ്പലായി. ജെയ്ഷ് ഇ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രമായ ബാലാക്കോട്ടിലടക്കം ലക്ഷ്യസ്ഥാനങ്ങളെല്ലാം 21 മിനിറ്റുകൾ കൊണ്ട് തകർത്ത് ഭാരതത്തിന്റെ പക്ഷികൾ ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചെത്തി. തുടന്ന് നേരം വെളുത്തപ്പോൾ പാകിസ്ഥാൻ തന്നെ ലോകത്തോടായി വിളിച്ചു പറഞ്ഞു ഇന്ത്യ ആക്രമിച്ചെന്ന്. കൃത്യം സ്ഥിരീകരിച്ച് ഇന്ത്യയും രംഗത്തെത്തി. 300 ലധികം ഭീകരരെയാണ് ഇന്ത്യ അന്ന് ചുട്ടുകരിച്ചത്. പ്രത്യാക്രമണത്തിനായി പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെ ഇന്ത്യ മുളയിലേ നുള്ളി. സാഹസത്തിനു തുനിഞ്ഞ പാക് വ്യോമസേനയുടെ എഫ് 16 വിമാനം പാക് മണ്ണിൽ തന്നെ ഇന്ത്യ വെടിവച്ചിട്ടു. അതിനുപയോഗിച്ച ഇന്ത്യൻ മിഗ് 21 ഉം വീണു. ധീര സൈനികൻ അഭിനന്ദൻ വർദ്ധമാൻ പാക് പിടിയിലായെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മോചിപ്പിച്ചു. പാകിസ്ഥാനെ ഒന്നടങ്കം വളഞ്ഞുവച്ചാണ് ഇന്ത്യ അഭിനന്ദനെ മോചിപ്പിച്ചത് എന്ന ചൊല്ലുകളും പ്രസിദ്ധമാണ്. ശത്രുരാജ്യം പുതിയ ഭാരതത്തിന്റെ ചൂടറിഞ്ഞ ദിവസമായിരുന്നു 2019 ഫെബ്രുവരി 26. അടിക്ക് തിരിച്ചടി കൊടുക്കുന്ന നവഭാരതത്തിന്റെ ശില്പി അതുകൊണ്ടാണ് ജനഹൃദയങ്ങളിൽ നായകനാകുന്നത്. ശത്രുക്കൾ പോലും ഇന്നദ്ദേഹത്തെ ചക്രവർത്തി എന്ന് വിളിക്കുന്നു. അതെ 140 കോടി ജനങ്ങൾക്കുവേണ്ടി ഈ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ കെൽപ്പുള്ള ചക്രവർത്തി. ജനകോടികൾ ഹൃദയത്തിൽ സിംഹാസനമൊരുക്കിയ ചക്രവർത്തി

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

5 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

7 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

9 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

11 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

11 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

14 hours ago