വന്ദേ ഭാരത് ട്രെയിൻ
നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ റെയിൽവേ, വ്യോമയാന മേഖലകളിൽ വമ്പൻ പ്രഖ്യാപനങ്ങൾ. രാജ്യത്തിന്റെ ഹൃദയസ്പന്ദനമായി മാറിയ വന്ദേ ഭാരതിന്റെ അതേ നിലവാരത്തിലേക്കു നിലവിലുള്ള 40,000 സാധാരണ ട്രെയിൻ കോച്ചുകളെ മാറ്റുമെന്നും നിർമല സീതാരാമൻ അറിയിച്ചു. ഇതിനോടൊപ്പം രാജ്യത്തെ വിമാനത്താവളങ്ങൾ 149 എണ്ണമായി ഉയർത്തും. ഇതിലൂടെ രാജ്യത്തിനുള്ളിലെ കണക്റ്റിവിറ്റി കൂടുതൽ വർധിക്കും. ഏതൊരു പൗരനും എളുപ്പത്തിൽ അതിവേഗം രാജ്യത്തിന്റെ ഏതു ഭാഗത്തും എത്തിച്ചേരാനാകും .
പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി 3 സാമ്പത്തിക റെയിൽവേ ഇടനാഴി നടപ്പാക്കും. ചരക്കു കടത്ത് കൂടുതൽ ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും വേഗതയിലായ്ക്കാനും ഈ പദ്ധതിയിലൂടെ സാധ്യമാകും. ഊർജം, ധാതുക്കൾ, സിമന്റ്, പോർട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകിയാണ് ഇടനാഴികൾ നിർമിക്കുക. രാജ്യത്തിന്റെ മുക്കിലും മൂലയിലും വികസനം കൂടുതൽ വേഗത്തിൽ എത്തും. 40,000 സാധാരണ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്കു മാറ്റുന്നതോടെ ട്രെയിൻ യാത്ര കൂടുതൽ മെച്ചപ്പെടും.
രാജ്യത്തെ വിമാനത്താവളങ്ങൾ ഇരട്ടിയാക്കുന്നതോടെ വിമാനത്താവളങ്ങളുടെ എണ്ണം 149 ലെത്തും. ഇന്ത്യൻ വിമാനക്കമ്പനികൾ ആയിരത്തിലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…