വ്ളാഡിമിർ പുടിനും നരേന്ദ്രമോദിയും
യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ സൈന്യത്തിൽ നിർബന്ധിത ജോലി ചെയ്തിരുന്ന 45 ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. അമ്പതിലധികം ഇന്ത്യക്കാര്‍ ഇനിയും യുദ്ധമുഖത്തുണ്ട്. ഇവരെ കൂടി മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മില്‍ നേരത്തേ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യക്കാരുടെ മോചനത്തിനു വഴിതുറന്നത്.
മനുഷ്യക്കടത്ത് സംഘമാണ് സാമൂഹിക മാദ്ധ്യമങ്ങളും പ്രാദേശിക ഏജന്റുമാരെയും ഉപയോഗിച്ച് നിരവധി യുവാക്കളെ റഷ്യയിലെത്തിച്ചത്. സെക്യൂരിറ്റി ജോലിയും ഉയർന്ന ശമ്പളവുമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി നിരവധി യുവാക്കള്‍ റഷ്യയിലെത്തിയെന്നാണ് കരുതുന്നത്. റഷ്യയിലെത്തുന്നതോടെ ഇവരുടെ യാത്രാരേഖകള്‍ പിടിച്ചുവെക്കുകയും അത്യാവശ്യം ആയുധ പരിശീലനം നല്‍കി യുക്രൈനില്‍ സൈനിക സേവനത്തിന് അയക്കുകയുമാണ് ചെയ്യുന്നത്. റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്തികയിലേക്ക് ജോലിയിൽ നിയമിച്ചിരുന്ന ഇവരെ പിന്നീട് യുക്രെയ്നിലെ ഡോണെറ്റ്‌സ്‌കിൽ യുദ്ധമുഖത്തു ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…