ഷൊർണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രെസ്സിന്റെ കന്നിയോട്ടത്തിൽ വി കെ ശ്രീകണ്ഠൻ എം പി യുടെ പോസ്റ്റർ പതിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന വാദം പൊളിഞ്ഞു. ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റെടുക്കാൻ വി കെ ശ്രീകണ്ഠന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളിലെ പോസ്റ്റർ കോൺഗ്രസ് നേതാക്കൾ തന്നെ ട്രെയിനിൽ ഒട്ടിക്കുകയായിരുന്നു. പഞ്ചായത്ത അംഗം ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കളെ റെയിൽവേ പോലീസ് അറസ്റ്റ് ജാമ്യത്തിൽ ചെയ്ത് വിട്ടയച്ചു. ആയിരം രൂപ വീതം പിഴയുമിട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ (44), നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം. കിഷോർകുമാർ (34) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചുപേരിൽനിന്നും 1000 രൂപവീതം പിഴയീടാക്കി, റെയിൽവേ കോടതി ജാമ്യത്തിൽ വിട്ടു. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയിൽ നിർത്തുകയുംചെയ്തു. പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്ത തീവണ്ടി ഷൊർണൂരെത്തിയപ്പോഴായിരുന്നു പ്രവർത്തകർ കൊണ്ടുവന്ന പ്ലക്കാർഡുകളിലെ പോസ്റ്റർ തീവണ്ടിയിൽ പതിച്ചത്. മഴപെയ്തപ്പോൾ തീവണ്ടിക്കുമുകളിൽ വീണ വെള്ളത്തിൽ പോസ്റ്റർ പതിക്കുകയായിരുന്നു. പോസ്റ്ററുകൾ ആർ.പി.എഫ്. ഉദ്യോഗസ്ഥർ നീക്കംചെയ്തെങ്കിലും പരാതിയായതോടെ കേസെടുത്തു. പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ ആർ.പി.എഫ്. കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ ശല്യപ്പെടുത്തുക, റെയിൽവേസ്ഥലത്ത് അതിക്രമിച്ച് കയറുക, നോട്ടീസുകൾ പതിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…