Drugs Cases In Kerala
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ടിരുന്ന കേരളം ഇപ്പോൾ മാരക ലഹരിവസ്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം (Drugs Cases In Kerala) മാറിയതിന്റെ കൂടുതൽ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. 2021 ൽ 50 കോടിയോളം രൂപയുടെ ലഹരിവസ്തുക്കളാണ് സംസ്ഥാനത്ത് എക്‌സൈസ് പിടിച്ചെടുത്തത്. അതോടൊപ്പം സംസ്ഥാനത്ത് ബ്രൗൺ ഷുഗർ, ഹെറോയിൻ, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുടെ ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. കൂടുതലായും യുവാക്കളാണ് ലഹരിക്കടിമകളായിക്കൊണ്ടിരിക്കുന്നത്. എന്നാൽ അധികൃതർ ഇതിനെ കണ്ണടച്ച് വിടുകയാണെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം ലഹരിമരുന്നുമായി ബന്ധപ്പെട്ട് 2021 മാത്രം അറസ്റ്റിലായത് 3,196 പേരാണ്. 2020 നെ അപേക്ഷിച്ച് പത്തിരട്ടി എംഡിഎംഎയാണ് 2021 ൽ എക്‌സൈസ് പിടികൂടിയത്. കഴിഞ്ഞ വർഷം ഏറ്റവുമധികം കഞ്ചാവ് തന്നെയാണ് പിടിച്ചെടുത്തത്. വിവിധ ജില്ലകളിൽ നിന്നായി 5632 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. ഏറ്റവും കൂടുതൽ കഞ്ചാവ് പിടിച്ചെടുത്തത് പാലക്കാട് നിന്നാണ് 1954 കിലോ. 760 കഞ്ചാവ് ചെടികളും 16 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും 1184 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 3992 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു കിലോയിലധികം നാർക്കോട്ടിക് ഗുളികകളും പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…