Monday, November 23, 2026

സന്യാസിയുടെ വേഷം കെട്ടി ക്ഷേത്രങ്ങൾക്ക് മുന്നിൽ നിന്ന് കഞ്ചാവ് വിൽപ്പന; ചെന്നൈയിൽ 50കാരൻ പിടിയിൽ

ചെന്നൈ: സന്യാസിയായി വേഷം കെട്ടി ക്ഷേത്രങ്ങൾക്ക് മുന്നിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. റോയപ്പേട്ട സ്വദേശിയായ 50കാരൻ എം ദാമുവിനെയാണ് കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഏകദേശം ഒരു വർഷത്തോളമാണ് ഇയാൾ സന്യാസിയുടെ വേഷം കെട്ടി ക്ഷേത്രങ്ങൾക്ക് മുന്നിൽ കഞ്ചാവ് വിറ്റത് എന്നും ക്ഷേത്രത്തിന് മുന്നിൽ കാവിവേഷം ധരിച്ച് നിന്ന ഇയാൾ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കഞ്ചാവ് വിൽക്കാറുണ്ടായിരുന്നു എന്നും പോലീസ് പറയുന്നു .

പോലീസ് അയാളിൽ നിന്ന് ഏഴ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് വിതരണക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

മൈലാപൂർ, റോയാപേട്ട പ്രദേശങ്ങൾക്ക് ചുറ്റുമുള്ള വിവിധ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഒരു വർഷമായി നിരോധിത ലഹരി വസ്തുക്കൾ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Related Articles

Latest Articles