ന്യൂഡൽഹി: രാജ്യത്തെ നിയമനിർമ്മാണ സഭകളുടെ ഘടനയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നിർണ്ണായക നീക്കങ്ങൾ ആരംഭിക്കുന്നു. വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇതിനായുള്ള ഭരണഘടനാ ഭേദഗതികൾ വിഷുവിന് പിന്നാലെ കൂടുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്തേക്കും.
പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിലെ അംഗസംഖ്യ ഗണ്യമായി ഉയരും. നിലവിൽ 80 എംപിമാരുള്ള ഉത്തർപ്രദേശിൽ ഇത് 120 ആയി വർധിക്കുമ്പോൾ, കേരളത്തിലെ എംപിമാരുടെ എണ്ണം 20-ൽ നിന്നും 30 ആയി ഉയരും. തിരുവനന്തപുരം ജില്ലയിൽ മാത്രം മൂന്ന് ലോക്‌സഭാ സീറ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.
ലോക്‌സഭയിലും നിയമസഭകളിലും നിലവിലുള്ള സീറ്റുകളുടെ എണ്ണം പകുതി കണ്ട് വർധിപ്പിക്കും.പട്ടികജാതി-വർഗ സംവരണ സീറ്റുകൾ ഉൾപ്പെടെ 33 ശതമാനം സീറ്റുകൾ വനിതകൾക്കായി നീക്കിവെക്കും. ഓരോ മൂന്ന് പൊതുതിരഞ്ഞെടുപ്പുകൾ കൂടുമ്പോഴും സംവരണ മണ്ഡലങ്ങൾ മാറിവരുന്ന ‘റൊട്ടേഷൻ’ രീതി നടപ്പിലാക്കും. പ്രാഥമിക ഘട്ടത്തിൽ 15 വർഷത്തേക്കായിരിക്കും സീറ്റ് സംവരണം ഏർപ്പെടുത്തുക.എന്നാൽ, ജനസംഖ്യാ ആനുപാതികമായി സീറ്റുകൾ വർധിപ്പിക്കുന്നത് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്.
ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യം കുറയുന്നതിനും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആധിപത്യം വർധിക്കുന്നതിനും ഇത് കാരണമായേക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.ദേശീയ സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷം 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഭരണഘടനയുടെ 128-ാം ഭേദഗതി ബില്ലിലൂടെ നടപ്പിലാക്കുന്ന ഈ പരിഷ്കാരങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ വലിയ അഴിച്ചുപണികൾക്ക് വഴിതുറക്കും.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…