Kerala

മൾട്ടികളർ എൽഇഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതായി കണക്കാക്കാൻ സാധിക്കില്ല;വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ,വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: ആഡംബരമായി വാഹനത്തിൽ ഘടിപ്പിക്കുന്ന ഓരോ വസ്തുവിനും പിഴ നിശ്ചയിച്ച് ഹൈക്കോടതി.മൾട്ടികളർ എൽഇഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ലാഷുകൾ തുടങ്ങിയ ഘടിപ്പിയ്ക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.നിയമങ്ങൾ അനുസരിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ‌

സുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്ക്‌ വാഹന നിയമത്തിനു പുറമെയുള്ള ശിക്ഷാ നടപടികൾക്കൊപ്പം ഓരോ രൂപ മാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ ഉത്തരവിട്ടു.റോഡ്‌ സുരക്ഷാ നിയമവും മോട്ടോർ വാഹന നിയമവും മോട്ടോർ വെഹിക്കിൾസ്‌ (ഡ്രൈവിങ്‌) റഗുലേഷൻസ്‌ വ്യവസ്ഥകളും കർശനമായി നടപ്പാക്കുന്നത്‌ ഉറപ്പാക്കാൻ 2019ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധി പാലിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഓൾ കേരള ട്രക്ക്‌ ഓണേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും നൽകിയ കോടതിയലക്ഷ്യ കേസിലാണ് കോടതി ഉത്തരവ്.

Anusha PV

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

4 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

6 hours ago