തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ 51.19 കോടി രൂപ അപ്രത്യക്ഷമായതായി ആരോപണമുയർത്തി ബിജെപി കൗൺസിലർ. പുതിയ ബജറ്റ് വന്നപ്പോഴാണ് പണം കാണാതെ പോയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗസിലര്‍ അജിത് കരമനയുടെ ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ലെന്നും ബഡ്ജറ്റിലെ 187-ആം പേജിൽ 51.19 കോടിയുടെ വ്യത്യാസം കാണുന്നുവെന്നും അജിത് സമൂഹമാധ്യമത്തിലൂടെ വിമർശിച്ചു.
കുറിപ്പ് പൂർണ്ണ രൂപം
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ല !!
ബഡ്ജറ്റിലെ Page No : 187 -ൽ
E ഫണ്ടിനെ കുറിച്ചാണ് പ്രതി ബാധിച്ചിരിക്കുന്നത്…
കേന്ദ്രാവിഷ്‌കരണ പദ്ധതികളായ
BSUP, RAY , NULM, അമൃത് , PMAY, സ്റ്റാർട്ട് സിറ്റി എന്നിങ്ങനെ പല ഇനത്തിലായിട്ട് തുടക്കത്തിലുള്ള Openig balance …. പിന്നീട് ഈ വർഷം കിട്ടിയ തുക …..ഈ വർഷം ചിലവാക്കിയ തുക …..
2022 മാർച്ചിൽ കണക്കാക്കേണ്ട closing balance നെ കുറിച്ചൊക്കെ അവിടെ പറയുന്നുണ്ട് …
2021 മാർച്ചിൽ close ചെയ്തപ്പോൾ ഉള്ള balance ആണ് Openig balance ആയിട്ട് Page No 187-ൽ ആദ്യ കോളത്തിലും രണ്ടാമത്തെ കോളത്തിലും പ്രതിബാധിച്ചിരിക്കുന്നത്. ആ തുകകൾ Total 332.59 കോടി opening balance ആയിട്ട് വിവിധ കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നഗരസഭയുടെ നീക്കിയിരുപ്പ് ബാക്കി ഉള്ളതായി കാണുന്നത്.
എന്നാൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് റിക്കാർഡ് പരിശോധിക്കുമ്പോൾ 383.78 കോടി രൂപ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ Closing balance ആണ് ഈ വർഷത്തെ Opening balance എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ!
ഒന്ന് ഉറങ്ങി എണീറ്റപ്പോൾ 51.19 കോടി രൂപ കാണുന്നില്ല.
അതായത് …
കഴിഞ്ഞ വർഷത്തെ നീക്കീരുപ്പ് തുകയായ 383.78 കോടി ഈ വർഷത്തെ Opening balance ആയിട്ട് വന്നപ്പോൾ വെറും 332.59 കോടി രൂപ ആയിട്ടാണ് കണക്കിൽ തെറ്റായി പ്രതിപാദിച്ചിരിക്കുന്നത്.
അതായത് 51.19 കോടിയുടെ വ്യത്യാസം Page 187 -ൽ മാത്രം കാണുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…