കൊച്ചി: 510 ഗ്രാം വിദേശ നിർമ്മിത എം ഡി എം എയുമായി ഇന്ന് പിടിയിലായ യുവാവ് കൊച്ചിയിൽ കാത്തിരുന്നത് പ്രശസ്തരായ രണ്ടു നടിമാർക്ക് വേണ്ടിയെന്ന് സൂചന. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഷബീബ് ആണ് പോലീസിന്റെ പിടിയിലായത്. ഒരു ആഡംബര റിസോർട്ടറിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രണ്ട് നടിമാർക്ക് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് മുഹമ്മദ് ഷബീബിന്റെ മൊഴി. ഇയാളെ ചോദ്യം ചെയ്‌ത് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പോലീസിന്റെ അന്വേഷണം നിർണ്ണായകമാകും. ഈ നടിമാർ ആരാണെന്ന് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് സൂചന. അന്വേഷണത്തിന് ശേഷം വിവരങ്ങൾ പുറത്തുവന്നേയ്ക്കും.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡും, എയർപോർട്ട് കസ്റ്റംസും നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. സെമി ക്രിസ്റ്റൽ രൂപത്തിലുള്ള, അന്താരാഷ്ട്ര വിപണിയിൽ വലിയ വിലയുള്ള രാസ ലഹരിമരുന്നാണ് കണ്ടെടുത്തത്. ഷബീബ് ഒമാനിൽ ജോലി ചെയ്‌തിരുന്നയാളാണ്. രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഒമാൻ നിർമ്മിത മയക്കുമരുന്ന് കേരളത്തിലെത്തിച്ച് ഇവിടെയും ഗോവയിലും വിൽപ്പന നടത്തി വൻ ലാഭമുണ്ടാക്കുക എന്നതായിരുന്നു പദ്ധതിയെന്ന് പോലീസ് കരുതുന്നു. ഷബീബിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…