Categories: IndiaInternational

ചൈനയുടെ യുദ്ധ ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇന്ത്യ; മധ്യസ്ഥതയ്ക്ക് തയാറെന്ന് ട്രംപ്

ദില്ലി: ചൈനയുടെ യുദ്ധ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ്-19 മഹാമാരിക്കിടയിലും അതിര്‍ത്തി സംഘര്‍ഷം വഷളാക്കുന്നതിലൂടെ മേഖലയിലെ മേധാവിത്വം ഉറപ്പിക്കാനും ഇന്ത്യയെ പലതലത്തിലും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ചൈനയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍. ചൈന നുഴഞ്ഞുകയറിയ ഇന്ത്യന്‍ മേഖലയില്‍ നിന്നു പിന്മാറേണ്ടതില്ലെന്നും എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരാനുമാണ് ഇന്ത്യയുടെ നിലപാട്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും ദുഷ്‌കരമായ സ്ഥിതി നേരിടാനും ആവശ്യമെങ്കില്‍ യുദ്ധത്തിനും തയാറായിരിക്കാനാണ് ചൈനീസ് പട്ടാളത്തോട് പ്രസിഡന്റ് ഷി ജിംഗ് പിംഗ് നിര്‍ദേശിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി എല്‍ എ)യുടെയും പീപ്പിള്‍സ് ആംഡ് ഫോഴ്‌സിന്റെയും സംയുക്ത പ്ലീനറി സമ്മേളനത്തിലായിരുന്നു പ്രസിഡന്റിന്റെ നിര്‍ദേശം. എന്നാല്‍, ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയില്‍ സ്ഥിതി ‘നിയന്ത്രണവിധേയവും സ്ഥിരതയുള്ളതുമാണ്’ എന്ന് ചൈന അവകാശപ്പെട്ടു.

അതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. തനിക്ക് അതിനു സാധിക്കും. ഇക്കാര്യം ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന-ഇന്ത്യ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.

admin

Recent Posts

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

55 seconds ago

ഐ എസിന്റെ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് പോലീസ്! ശ്രീലങ്കൻ പൗരന്മാരായ നാല് ഭീകരർ അഹമ്മദാബാദിൽ പിടിയിൽ

അഹമ്മദാബാദ്: 4 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. നാല് പേരെയും ​ഗുജറാത്ത് പൊലീസാണ് പിടികൂടിയത്. നാല് പേരും…

26 mins ago

ഹമാസിന് കൊടുത്ത പിന്തുണയ്ക്ക് ഇസ്രായേൽ കൊടുത്ത പണിയാണോ ഈ അപകടം

അപകടമോ അട്ടിമറിയോ ? അപ്രതീക്ഷിത തിരിച്ചടിയിൽ ഇറാന്റെ ഭാവിയെന്ത്

57 mins ago

ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത: ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ പ്രതിരോധ മരുന്നു കഴിക്കണം;ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.…

58 mins ago

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

2 hours ago